Latest NewsMusic AlbumsNewsMusicEntertainment

‘ഇരുമുടിയും വേണ്ട, മലയാത്രയും വേണ്ട, എനിക്കെന്റെ അയ്യനെ ഒന്ന് കാണാൻ…’; ഹൃദയസ്പര്‍ശിയായ അയ്യപ്പ ഗാനം

ഹൃദയസ്പര്‍ശിയായ ഗാനം ആലപിച്ചിരിക്കുന്നത് വർഷ എസ് വർമയാണ്

അയപ്പനെ ധ്യാനിച്ച് കഴിയുന്നവർക്കായി പുതിയ ഗാനം പുറത്തിറക്കി ഈസ്റ്റ് കോസ്റ്റ്. ‘ഇരുമുടിയും വേണ്ട, മലയാത്രയും വേണ്ട, എനിക്കെന്റെ അയ്യനെ ഒന്ന് കാണാൻ…’ എന്ന് തുടങ്ങുന്ന ഹൃദയസ്പര്‍ശിയായ ഗാനം ആലപിച്ചിരിക്കുന്നത് വർഷ എസ് വർമയാണ്.

അയ്യപ്പനെ ധ്യാനിച്ചും ഭജനകളാല്‍ സ്തുതിച്ചും കഴിയുന്നവർക്കായി ഈസ്റ്റ് കോസ്റ്റ് പുറത്തിറക്കിയ ഗാനം ശ്രദ്ധേയമാകുന്നു. ഈസ്റ്റ് കോസ്റ്റിന്റെ ‘അയ്യപ്പ സന്നിധിയിൽ Vol- -2’ എന്ന ആല്‍ബത്തിലെ പുതിയ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. വർഷ എസ് വർമയുടെ ആലാപനത്തില്‍ അയ്യപ്പ ഭക്തിഗാനം ഏറെ ഹൃദയഹാരിയാണ്. മനസ്സിന് കുളിര്‍മയേകുന്ന മനോഹരമായ ദൃശ്യാവിഷ്കാരവും സംഗീതവും കൊണ്ട് ഭക്തിനിര്‍ഭരമായ ഗാനം സംവിധാനം ചെയ്തത് ഈസ്റ്റ് കോസ്റ്റ് വിജയനാണ്.

മനസിന്റെ കോവിലിൽ കണ്ണുകളടച്ചാൽ അയ്യനെ കാണാനാകുമെന്ന അർത്ഥവത്തായ വരികൾ കൊണ്ട് സമൃദ്ദമാണ് ഗാനം. മലയാള സംഗീത ലോകത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച ഗാന രചയിതാവ് സന്തോഷ് വർമ്മ രചിച്ച ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ജയൻ ആണ് (ജയ വിജയ). ഈസ്റ്റ് കോസ്റ്റ് ഓഡിയോ എന്റര്‍ടൈന്‍മെന്‍്‌സ് ആണ് ആല്‍ബം പുറത്തിറക്കിയത്. രഞ്ജു ആർ അമ്പാടിയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button