ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിൻ ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കി മോദി സർക്കാർ.വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഓഫീസര്‍മാര്‍, വാക്‌സിന്‍ നല്‍കുന്നവര്‍, ശീതീകരണ ശൃംഖലയില്‍ ഉള്ളവര്‍, ഡാറ്റാ മാനേജര്‍മാര്‍, ആശാ കോഡിനേറ്റര്‍മാര്‍ എന്നിവര്‍ക്ക് ആവശ്യമായ പരിശീലന പരിപാടി കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിച്ചിട്ടുണ്ട്. ബയോ മെഡിക്കല്‍ മാലിന്യ നിര്‍മ്മാര്‍ജനം ഉള്‍പ്പെടെയുള്ള പരിശീലന പരിപാടികളാണ് ഇതിനായി തയ്യാറാക്കിയിട്ടുള്ളത്.
Read Also : രാജ്യത്ത് കോണ്ടം വില്‍പനയിൽ റെക്കോർഡ് വർദ്ധനവ്
അനുയോജ്യമായ താപനിലയില്‍ വാക്‌സിന്‍ സൂക്ഷിക്കുന്നതിന് രാജ്യത്ത് 28,947 ശീതീകരണ ശൃംഖലകളാണ് സജ്ജീകരിച്ചിരിക്കുന്നത്. വാക്‌സിന്‍ നല്‍കുന്നവര്‍ക്കുള്ള പരിശീലനവും ആരംഭിച്ചു കഴിഞ്ഞു.കൊറോണ വാക്‌സിനേഷന്‍, കൊ-വിന്‍ പോര്‍ട്ടല്‍ എന്നിവ സംബന്ധിച്ച സംശയങ്ങള്‍ പരിഹരിക്കുന്നതിന് ദേശീയ തലത്തില്‍ 1075 ഹെല്‍പ്പ് ലൈനുകളും സംസ്ഥാന തലത്തില്‍ 104 ഹെല്‍പ്പ് ലൈനുകളും ഒരുക്കിയിട്ടുണ്ട്. ഒരു കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്കും രണ്ടു കോടി മുന്നണിപ്പോരാളികള്‍ക്കും പ്രായമായ 27 കോടി ആളുകള്‍ക്കുമാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക.
Post Your Comments