ന്യൂഡൽഹി : കാർഷിക നിയമത്തിനെതിരെ നടക്കുന്ന സമരത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊലപ്പെടുത്തുമെന്ന ഭീഷണിയുമായി ഭാരതീയ കിസാൻ യൂണിയൻ നേതാവിന്റെ ഭാര്യ.
Read Also : ഗൂഗിൾ-ജിയോ 4ജി ഫീച്ചർ ഫോൺ ഉടൻ എത്തും
നാഷണൽ ദസ്തക് പുറത്തു വിട്ട വീഡിയോയിലാണ് പ്രധാനമന്ത്രിയ്ക്കെതിരെ വധഭീഷണി മുഴക്കുന്ന ദൃശ്യങ്ങൾ ഉള്ളത് . മാദ്ധ്യമപ്രവർത്തകൻ മൈക്കുമായി നേതാവിന്റെ ഭാര്യയെ സമീപിക്കുന്നതും , സമരക്കാർക്കായി ആഹാരം തയ്യാറാക്കുന്നതിനിടയിലായിരുന്ന യുവതി നരേന്ദ്രമോദിയെ കുത്തിക്കൊല്ലുമെന്ന് പറയുന്നതും ദൃശ്യങ്ങളിലുണ്ട് .വധഭീഷണി പുറപ്പെടുവിക്കുന്നതിനിടെ യുവതി കുത്തുന്നത് എങ്ങനെയെന്ന് കാട്ടുകയും ചെയ്തു.
യുവതിയെ വിലക്കുന്നതിനു പകരം റിപ്പോർട്ടർ ചിരിക്കുന്നതും, വീണ്ടും പറയാൻ പ്രേരിപ്പിക്കുന്നതും വീഡിയോയിലുണ്ട് . പ്രധാനമന്ത്രിക്കെതിരായ ‘ജനങ്ങളുടെ ദേഷ്യം’ പ്രകടിപ്പിച്ചതാണെന്ന് സൂചിപ്പിച്ചുകൊണ്ട് വധഭീഷണി നിസ്സാരവൽക്കരിക്കാനും ശ്രമിച്ചു.
Post Your Comments