ഗുവാഹട്ടി: ബംഗാളിന് പിന്നാലെ മൂന്ന് ദിന വടക്കുകിഴക്കന്‍ സന്ദര്‍ശനത്തിനായി എത്തിയിരിക്കുന്ന ആഭ്യന്തരമന്ത്രി അമിത്ഷായുടെ വരവ് ആസ്സാമിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വന്‍ തിരിച്ചടി ഉണ്ടാക്കുന്നു. ആസ്സാമിലും മണിപ്പൂരിലുമായി സന്ദര്‍ശനത്തിന് എത്തിയിരിക്കുന്ന അമിത്ഷായുടെ വരവിന് തൊട്ടുമുമ്ബാകെ അനേകം പ്രതിപക്ഷ നേതാക്കളാണ് ബിജെപിയില്‍ ചേക്കേറിയത്. മൂന്ന് ദിന സന്ദര്‍ശനത്തിന് വെള്ളിയാഴ്ച എത്തിയ അമിത്ഷാ ആസ്സാമിലും മണിപ്പൂരിലുമാണ് സന്ദര്‍ശനം നടത്തുന്നത്.
എന്നാൽ രാത്രിയില്‍ അമിത്ഷായെ സ്വീകരിക്കാന്‍ അനേകരാണ് ഗുവാഹട്ടിയില്‍ എത്തിയത്. 8000 നാംഗറുകള്‍ക്ക് 155 കോടിയുടെ സാമ്ബത്തീക സഹായം ഉള്‍പ്പെടെ അനേകം പദ്ധതികളാണ് അമിത്ഷാ ഉദ്ഘാടനം ചെയ്യുക. ഗുവാഹത്തിയില്‍ വടക്കുകിഴക്കന്‍ സംസ്ഥാനത്തെ ഏറ്റവും വലിയ മെഡിക്കല്‍ കോളേജിന് തറക്കല്ലിടും. സംസ്ഥാനത്തുടനീളം 10 മെഡിക്കല്‍ കോളേജുകളാണ് പദ്ധതിയില്‍. നാളെ മണിപ്പൂരില്‍ എത്തുന്ന ഷാ അവിടെയും ഒട്ടേറെ പദ്ധതികള്‍ക്ക് തറക്കല്ലിടും.
Read Also: ദുരിതങ്ങളെ കാറ്റിൽ പറത്തി പാൽക്കാരന്റെ മകൾ ഇനി ജഡ്ജി
നിയമത്തിനെതിരേ അനേകം സംഘടനകളാണ് പുതിയ പ്രതിഷേധത്തിനായി തയ്യാറെടുക്കുന്നത്. ജനങ്ങള്‍ വലിയ ആകാംഷയിലാണെന്നാണ് ആസ്സാം ധനമന്ത്രി ഹിമന്ദാ വിശ്വാസ് ശര്‍മ്മയുടെ പ്രതികരണം. അമിത്ഷായുടെ വരവോടെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ മുന്‍ മന്ത്രി ഉള്‍പ്പെടെ അനേകം പ്രാദേശിക സ്വതന്ത്രന്മാരും ബിജെപിയുടെ ഭാഗമായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആസ്സാമില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേ വന്‍ പ്രതിഷേധം അരങ്ങേറുന്ന സാഹചര്യത്തിലാണ് ഷായുടെ സന്ദര്‍ശനം.
Post Your Comments