തിരുവനന്തപുരം: മന്ത്രി വിഎസ് സുനിൽ കുമാറിനെ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയ ആളെ കണ്ടെത്തിയിരിക്കുന്നു. ദുബായിലുള്ള തൃശൂർ കണിമംഗലം സ്വദേശി സുജിൻ ആണ് മന്ത്രിയെ വിളിച്ച് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. തൃശൂർ കോർപ്പറേഷനിൽ വിജയിച്ച എൽഡിഎഫ് പ്രതിനിധികളെയും വിളിച്ചിരുന്നു. മദ്യലഹരിയിലാണ് വിളിച്ചതെന്ന് സുജിന്‍ പറഞ്ഞതായാണ് വിവരം ലഭിച്ചിരിക്കുന്നത്. ഇന്റർനെറ്റ് കോളിൽ നിന്നാണ് വധഭീഷണി ഉണ്ടായിരിക്കുന്നത്. ഇതു സംബന്ധിച്ച് ഡിജിപിക്ക് മന്ത്രി പരാതി നൽകിയിരുന്നു.
Post Your Comments