ലക്നൗ : കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെത്തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ തീരുമാനിച്ച് യുപി സർക്കാർ.ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ലാബുകളും നവീകരിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദ്ദേശിച്ചു.
കോവിഡ് വ്യപനത്തിന്റെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി സംഘടിപ്പിച്ച യോഗത്തിലാണ് അദ്ദേഹം തീരുമാനം അറിയിച്ചത്. സംസ്ഥാനത്തെ ആശുപത്രികളിൽ സൗകര്യങ്ങൾ മെച്ചപ്പെടുത്താനും സാങ്കേതിക ഉപകരണങ്ങൾ സജീകരിക്കാനും ആരോഗ്യവകുപ്പിനും സംസ്ഥാനത്തെ മെഡിക്കൽ എജ്യുക്കേഷൻ ഇൻസ്റ്റിറ്റിയൂഷനുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
രോഗികൾക്കായി കോവിഡ് ആശുപത്രികളിൽ ആവശ്യമായ മരുന്നുകൾ ശേഖരിച്ച് വയ്ക്കാനും അദ്ദേഹം നിർദ്ദേശിച്ചു. വിമാനത്തവളങ്ങളിലും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. വിദേശ രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് കോവിഡ് പരിശോധന നടത്താൻ തീരുമാനിച്ചു. പരിശോധന റിപ്പോർട്ടുകൾ പുറത്തുവരുന്നതുവരെ യാത്രക്കാരെ നിരീക്ഷണത്തിൽ വയ്ക്കാനുമാണ് തീരുമാനം.
Post Your Comments