ന്യൂഡൽഹി : കര്‍ഷക കുടുംബങ്ങള്‍ക്കായി 18,000 രൂപ അനുവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒന്‍പത് കോടി കര്‍ഷക കുടുംബങ്ങള്‍ക്കാണ് ഈ തുക ലഭിക്കുക. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ ഭാഗമായാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. കർഷകരുടെ അക്കൗണ്ടിലേക്ക് പണം നേരിട്ട് എത്തിക്കുകയാണ് ചെയ്യുന്നത്.രാജ്യത്തെമ്പാടുമുള്ള കര്‍ഷകരുമായി സംവദിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
2000 രൂപ ഇന്ന് കർഷകരുടെ അക്കൗണ്ടിൽ എത്തും. ചെറുകിട കർഷകർക്ക് പ്രതിവർഷം 6,000 രൂപയാണ് മൂന്നു തവണയായി പിഎംകിസാൻ പദ്ധതിയുടെ ഭാഗമായി നൽകുന്നത്. അതേസമയം കാർഷിക ബില്ലിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ മോദി വിമർശിച്ചു. കർഷക സമരത്തിന്റെ പേരിൽ പ്രതിപക്ഷ പാർട്ടികൾ രാജ്യത്തിന്റെ സമ്പദ്ഘടന തകർക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Post Your Comments