മുംബൈ: മഹാരാഷ്ട്രയില്‍ എങ്ങനെയും അധികാരത്തിലെത്തണമെന്ന ആഗ്രഹവുമായി കോണ്‍ഗ്രസ്. മുഖ്യമന്ത്രി സ്ഥാനം ശിവസേനക്ക് നല്‍കാന്‍ പോലും കോണ്‍ഗ്രസ് തയ്യാറാണെന്നും തങ്ങൾക്കൊപ്പം ചേരണമെന്നും മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ ബാലാസാഹബ് തൊറാത്ത് പറഞ്ഞു. അതേസമയം, ശിവസേന ബന്ധത്തില്‍ കോണ്‍ഗ്രസ് സഖ്യകക്ഷിയായ എന്‍.സി.പിയുടെ നിലപാടെന്തെന്ന് തൊറാത്ത് പ്രതികരിച്ചിട്ടില്ല.
മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയായാണ് ശിവസേന മത്സരിച്ചത്. ബി.ജെ.പി 105ഉം ശിവസേന 56ഉം സീറ്റ് നേടുകയും ചെയ്തു. എന്നാല്‍, കഴിഞ്ഞ പ്രാവശ്യത്തെക്കാള്‍ കുറവ് സീറ്റുകളാണ് ഇരുവര്‍ക്കും ഇത്തവണ ലഭിച്ചത്.കോണ്‍ഗ്രസിന് 44 സീറ്റാണ് ലഭിച്ചത്. എന്‍.സി.പി 54 സീറ്റ് നേടി. 288 അംഗ നിയമസഭയില്‍ 145 പേരുടെ പിന്തുണയാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്.കർണ്ണാടക മോഡൽ ആണ് മഹാരാഷ്ട്രയിലും ഹരിയാനയിലും കോൺഗ്രസ് വീണ്ടും മുന്നോട്ട് വെക്കുന്നത്.
ബദ്ധ വൈരികളായ രാഷ്ട്രീയ എതിരാളികളെ കൂടെ കൂട്ടി ഭരിച്ചതിന്റെ ക്ഷീണം ഇനീയും കർണ്ണാടകയിൽ മാറിയിട്ടില്ല. അതിനു മുന്നെയാണ് എങ്ങനെയും അധികാരത്തിലെത്തണമെന്ന മോഹവുമായി കോൺഗ്രസ് നീക്കം. എന്നാൽ ശിവസേന പിന്തുണച്ചില്ലെങ്കിലും സ്വതന്ത്രർ ഫട്നാവിസ് ഗവർമെന്റിന്റെ പിന്തുണയ്ക്കാൻ തയ്യാറാണെന്നാണ് റിപ്പോർട്ട്.
Post Your Comments