തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ മേയറായി തെരഞ്ഞെടുത്ത 21കാരി ആര്യ രാജേന്ദ്രനെ സൈബറിടത്തിലെ മഹാപുരുഷന്‍മാര്‍ ഉടനടി അവരെ അനിയത്തിക്കുട്ടി, പെങ്ങളൂട്ടി എന്നീയിടങ്ങളിലേക്ക് ചുരുക്കരുതെന്ന കുറിപ്പുമായി അഭിഭാഷക രശ്മിത രാമചന്ദ്രന്‍. മേയറാകുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് ആര്യ.
രശ്മിതയുടെ കുറിപ്പിന്റെ പൂര്‍ണരൂപം
21 വയസ്സുള്ള ആര്യാ രാജേന്ദ്രന്‍ തലസ്ഥാന നഗരിയുടെ തലൈവി ആകുന്നു. അഭിനന്ദനങ്ങള്‍!
അഭ്യര്‍ത്ഥന സൈബറിടത്തിലെ മഹാപുരുഷന്‍മാരോടാണ് മേയര്‍ പെണ്‍കുട്ടിയായതുകൊണ്ട് ഉടനടി അവരെ അനിയത്തിക്കുട്ടി, പെങ്ങളൂട്ടി എന്നീയിടങ്ങളിലേക്ക് ചുരുക്കരുത്. പൊതു വിടത്തില്‍ നില്‍ക്കുന്ന സ്ത്രീകള്‍ അമ്മ പരിവേഷം, അനിയത്തിക്കുട്ടി വാത്സല്യം തുടങ്ങിയ സംരക്ഷിത ബിംബങ്ങള്‍ക്കപ്പുറത്തേയ്ക്ക് കടക്കാന്‍ പ്രാപ്തരാണ്!
Post Your Comments