വത്തിക്കാന്‍: പാവപ്പെട്ടവര്‍ക്കുനേരെ കണ്ണടക്കരുതെന്ന് ക്രിസ്‌തുമസ് ദിന സന്ദേശവുമായി ഫ്രാൻസിസ് മാര്‍പ്പാപ്പ. കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന വത്തിക്കാനില്‍ 100 പേരില്‍ താഴെ മാത്രമാണ് പാതിരാ കുര്‍ബാനയില്‍ പങ്കെടുത്തത്. കോവിഡ് ഭീതി കാരണം ബെത്‍ലഹേമിലെ തിരുപ്പിറവി ദേവാലയത്തിലും പതിവ് തിരക്കുണ്ടായില്ല.
കാലം കോവിഡിന് പിന്നിലായപ്പോള്‍ ചത്വരവും നിശബ്ദമായി. ഇത്തവണത്തെ പാതിരാ കുര്‍ബാനയില്‍ നൂറില്‍ താഴെ ആളുകള്‍ മാത്രമാണ് പങ്കെടുത്തത്. എന്നാൽ 2019 ലെ ക്രിസ്തുമസ് രാത്രിയില്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ സൂചികുത്താൻ പോലും സ്ഥലമില്ലിയിരുന്നു. ഫ്രാൻസിസ് മാര്‍പ്പാപ്പ ഒഴികെ മുഴുവൻ ആളുകളും മാസ്ക് ധരിച്ചിരുന്നു. പാവപ്പെട്ടവരെ സഹായിക്കുന്നതാണ് ഏറ്റവും വലിയ ക്രിസ്തുമസ് സമ്മാനമെന്ന് ഫ്രാൻസിസ് മാര്‍പ്പാപ്പ പറഞ്ഞു.
Post Your Comments