റോം: റോമില്‍ നടക്കുന്ന 16 ാമത് ജി-20 ഉച്ചകോടിക്ക് ഇറ്റലിയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദമോദിയെ ഇന്ത്യൻ സമൂഹം ആവേശത്തോടെ വരവേറ്റു. ഭാരത് മാതാ കീ ജയ് വിളിച്ചും രാവണൻ ശിവഭഗവാനെ പ്രീതിപ്പെടുത്താനായി സ്തുതിച്ച ശിവതാണ്ഡവ സ്തോത്രം ജപിച്ചുമാണ് ഇന്ത്യൻ സമൂഹം മോദിയെ വരവേറ്റത്. നരേന്ദ്രമോദിയും ശിവസ്തുതി തീരുന്നതു വരെ കൂടെ നിന്ന് ഉച്ചരിക്കുകയും ചെയ്തിരുന്നു. മന്ത്രങ്ങള്‍ ഉരുവിട്ടും, ‘മോദി, മോദി’ മുദ്രാവാക്യങ്ങള്‍ മുഴക്കിയും ജനങ്ങള്‍ പ്രധാനമന്ത്രിയെ വരവേറ്റു. ഇന്ത്യക്കാരുമായി പ്രധാനമന്ത്രി നേരിട്ട് സംവദിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ വൈറലാണ്.
വീഡിയോ കാണാം:
അതേസമയം ശനിയാഴ്ച രാവിലെ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി മോദി കൂടിക്കാഴ്ച നടത്തും.വളരെ സുപ്രധാന കൂടിക്കാഴ്ച ആണിതെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ദ്ധന്‍ ശ്രിങ്‌ള വ്യക്തമാക്കിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ 8.30 യ്ക്കാണ് കൂടിക്കാഴ്ചയ്ക്കുള്ള സമയം നിശ്ചയിച്ചിരിക്കുന്നത്. അരമണിക്കൂറാണ് ചര്‍ച്ച. ചരിത്രപ്രധാനമായ കൂടിക്കാഴ്ച എന്നാണ് കെസിബിസി ഇതിനെ വിശേഷിപ്പിച്ചത്. വത്തിക്കാനും, കത്തോലിക്ക സഭയുമായി ഇന്ത്യയുടെ ബന്ധം കൂടുതല്‍ ഊഷ്മളവും, ഊര്‍ജ്ജദായകവും ആക്കാന്‍ ഇത് സഹായിക്കുമെന്ന് കര്‍ദ്ദിനാള്‍ ആലഞ്ചേരി വിലയിരുത്തി.
മാര്‍പാപ്പയുമായി മാത്രമല്ല, വത്തിക്കാന്‍ വിദേശകാര്യ സെക്രട്ടറി കര്‍ദ്ദിനാള്‍ പിയത്രോ പരോളിനുമായും താന്‍ കൂടിക്കാണുമെന്ന് റോമിലേക്കു യാത്ര പുറപ്പെടും മുന്‍പ് പ്രധാനമന്ത്രി തന്നെ വ്യക്തമാക്കി. കൂടിക്കാഴ്ച ഇന്ത്യയും വത്തിക്കാനും ഒരുപോലെ താല്‍പര്യത്തോടെ നോക്കി കാണുന്നു. 2013 മുതല്‍ റോമന്‍ കത്തോലിക്ക സഭയുടെ തലവനാണ് പോപ് ഫ്രാന്‍സിസ്. 1990 കളില്‍ ജോണ്‍പോള്‍ രണ്ടാമന്റെ കാലത്താണ് ഏറ്റവും ഒടുവില്‍ പോപ് ഇന്ത്യയില്‍ എത്തിയത്. രാഷ്രീയത്തിന്റെ കണ്ണിലൂടെ നോക്കിയാല്‍ ബിജെപിക്കും ഇത് ഗുണകരമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. അരമണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന കൂടിക്കാഴ്ച്ചയ്ക്ക് ദേശീയതലത്തില്‍ മാത്രമല്ല,അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ പ്രധാന്യമുണ്ട്.
Post Your Comments