ലക്‌നൗ : അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനായുള്ള ധന സമാഹരണത്തിന് തുടക്കമിട്ട് വിശ്വഹിന്ദു പരിഷത്. ഗുജറാത്തിലെ ഗ്രാമങ്ങളിൽ നിന്നും ജനുവരി 15 മുതൽ സംഭാവനകൾ ശേഖരിച്ചു തുടങ്ങുമെന്ന് വിച്ച്പി ജോയിന്റ് ജനറൽ സെക്രട്ടറി സുരേന്ദ്ര ജെയ്ൻ അറിയിച്ചു.
ഗുജറാത്തിലെ 18,000 ലധികം വരുന്ന ഗ്രാമങ്ങളിലേക്ക് വിഎച്ച്പി പ്രവർത്തകരെ നേരിട്ടയച്ചാണ് ധനസമാഹരണം നടത്തുന്നത്. സർക്കാരിൽ നിന്നോ, മറ്റ് വ്യവസായികളിൽ നിന്നോ പണം ശേഖരിക്കേണ്ടെന്നാണ് സംഘടനയുടെ തീരുമാനം. രാജ്യത്തെ ജനങ്ങൾ നൽകുന്ന സംഭാവനകൾ ഉപയോഗിച്ച് ക്ഷേത്രം നിർമ്മിക്കും.
5.23 ലക്ഷം ഗ്രാമങ്ങളിലായി താമസിക്കുന്ന 65 കോടി ഹിന്ദുക്കളിൽ നിന്നും ക്ഷേത്ര നിർമ്മാണത്തിനായി പണം ശേഖരിക്കും. ഇതിനായി 40 ലക്ഷം സന്നദ്ധ പ്രവർത്തകരെ ഗ്രാമങ്ങളിലേക്ക് അയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments