ഇസ്ലാമബാദ്: ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് നിലവിലുള്ള സാഹചര്യം അനുയോജ്യമല്ലെന്ന് പാക്ക് വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷി പറഞ്ഞു. ഇപ്പോള്‍ ഇന്ത്യയുമായി നയതന്ത്ര ചര്‍ച്ചകള്‍ക്കു യാതൊരു സാധ്യതയുമില്ല. നിലവിലെ പരിതസ്ഥിതി ചര്‍ച്ചകള്‍ക്ക് അനുയോജ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: സർക്കാരിനെ വിമർശിച്ചു; കോടീശ്വരന്‍ ജാക് മായ്ക്ക് എട്ടിന്റെ പണികൊടുത്ത് ചൈന
അതേസമയം, ചര്‍ച്ചയും ഭീകരതയും ഒന്നിച്ചു കൊണ്ടുപോകാനാകില്ലെന്നും ഭീകരസംഘടനകള്‍ക്കെതിരെ പാക്കിസ്ഥാന്‍ ശക്തമായ നടപടിയെടുക്കണമെന്നുമാണ് ഇന്ത്യയുടെ നിലപാട്. 2016 ലുണ്ടായ പഠാന്‍കോട്ട് ഭീകരാക്രമണത്തിനു പിന്നാലെയാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത്. തുടര്‍ന്ന് ഉറിയിലെ സൈനിക ക്യാംപിനു നേരെയും ആക്രമണമുണ്ടായി. 40 പേരുടെ ജീവനെടുത്ത പുല്‍വാമ ഭീകരാക്രമണത്തിനു മറുപടിയായി സര്‍ജിക്കല്‍ സ്ട്രൈക്കിലൂടെ 2019 ഫെബ്രുവരി 26ന് പാക്കിസ്ഥാന്റെ അതിര്‍ത്തി കടന്ന് ഇന്ത്യ ആക്രമണം നടത്തി മറുപടി നല്‍കിയിരുന്നു.
Post Your Comments