ന്യൂഡൽഹി : ഹലാൽ,കോഷർ എന്നീ ആചാരങ്ങളുടെ പേരിൽ മൃഗങ്ങളെ അറുക്കുന്നത് നിരോധിക്കാനാണ് യൂറോപ്യൻ രാജ്യങ്ങൾക്ക് നീതിന്യായ കോടതി അനുമതി നൽകിയിരിക്കുന്നത്.
മൃഗങ്ങളെ കൊല്ലുന്നതിന് മുൻപ് ബോധം കെടുത്തിയിരിക്കണമെന്ന നിയമം അടുത്തിടെ ബെൽജിയത്തിൽ പ്രാബല്യത്തിൽ വന്നിരുന്നു . അതിനു പിന്നാലെയാണ് പുതിയ തീരുമാനം.ബെൽജിയത്തിന്റെ ഫ്ലാൻഡേഴ്സ് പ്രാദേശിക സർക്കാർ 2017 ലാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. അത് 2019 ൽ പ്രാബല്യത്തിൽ വന്നു. അറവുശാലകൾ കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിനു മുൻപ് ബോധം കെടുത്തണമെന്ന് ഉത്തരവിൽ പറയുന്നു .
മുസ്ലീം സമുദായത്തിന്റെ രീതി അനുസരിച്ച് മൃഗങ്ങളെ ഹലാല്‍ രൂപത്തില്‍ അറുക്കുന്നതും ജൂത വിഭാഗങ്ങളുടെ കോഷര്‍ ആചാര പ്രകാരം കശാപ്പ് ചെയ്യുന്നതും നിരോധിക്കണമെന്ന ചില മൃഗാവകാശ സംഘടനകളുടെ സമ്മര്‍ദ്ദ ഫലമായാണ് പുതിയ നിയമം നടപ്പിലാക്കിയിരിക്കുന്നത് . മുസ്ലിം, കോഷര്‍ ആചാരമനുസരിച്ച് മൃഗങ്ങളെ ബോധത്തിലിരിക്കുന്ന സമയത്ത് തന്നെ മൂര്‍ച്ചയുള്ള കത്തികൊണ്ട് ഒറ്റവെട്ടിന് കൊല്ലണമെന്നാണ്.
Post Your Comments