2020 ഒക്ടോബറിലെ കണക്കുകളിൽ റിലയന്‍സ് ജിയോയെ മറികടന്ന് എയര്‍ടെല്‍. ഒക്ടോബറിലെ കണക്കുകളുമായി വരിക്കാരുടെ ഡാറ്റ സംബന്ധിച്ച വിവരങ്ങള്‍ ട്രായ് പുറത്തിറക്കി. റെഗുലേറ്ററിന്റെ ഡാറ്റ അനുസരിച്ച് എയര്‍ടെല്‍ 3.7 ദശലക്ഷം വരിക്കാരെ ചേര്‍ത്ത് റിലയന്‍സ് ജിയോയെ മറികടന്നിരിക്കുകയാണ്. അതേസമയം ജിയോയയ്ക്ക് ഈ കാലയളവില്‍ ലഭിച്ചത് 2.2 ദശലക്ഷം വരിക്കാരെ മാത്രമാണ്. തുടര്‍ച്ചയായ മൂന്നാം മാസമാണ് വരിക്കാരെ ചേര്‍ക്കുന്നതില്‍ എയര്‍ടെല്‍ ജിയോയെ തോല്‍പ്പിച്ചത്.
ജിയോയെ അപേക്ഷിച്ച് എയര്‍ടെല്ലിന്റെ വരിക്കാര്‍ പ്രതിമാസം 1.12 ശതമാനം വളര്‍ച്ച നേടി. ഒക്ടോബറില്‍ ഇത് 0.55 ശതമാനം ഉയര്‍ന്നു. വോഡഫോണ്‍ ഐഡിയ (വി)യ്ക്ക് 2.7 ദശലക്ഷം വരിക്കാരെ നഷ്ടപ്പെട്ടു, മുന്‍ മാസത്തെ അപേക്ഷിച്ച് 0.9 ശതമാനം ഇടിവ്. ഒക്ടോബറില്‍ ബിഎസ്എന്‍എല്ലിന് നിലവിലുള്ള പതിനായിരത്തിലധികം ഉപയോക്താക്കളെ നഷ്ടപ്പെട്ടു.
എയര്‍ടെല്ലിന്റെ സജീവ ഉപയോക്തൃ അടിത്തറ 96.74 ശതമാനമാണ്. ജിയോ തൊട്ടുപിന്നില്‍ 78.59 ശതമാനം സജീവ ഉപയോക്തൃ അടിത്തറയിലാണ്. വോഡഫോണ്‍ ഐഡിയയുടെ നെറ്റ്‌വര്‍ക്കില്‍ 88.78 ശതമാനം ഉപയോക്താക്കള്‍ സജീവമാണ്, ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് 61.38 ശതമാനം സജീവ ഉപയോക്താക്കളുണ്ട്. .
Post Your Comments