ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വിവേചനമുണ്ടെന്ന ആരോപണവുമായി മുൻ താരം സുനിൽ ഗാവസ്കർ. നായകൻ വിരാട് കോഹ്ലിയുടെയും നടരാജന്റെയും നിവലിലെ സാഹചര്യങ്ങൾ ചൂണ്ടിക്കാണിച്ച് ഗാവസ്കർ സ്പോർട്സ്റ്റാർ മാസികയിൽ എഴുതിയ ലേഖനം വിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്.
‘ഐ.പി.എൽ പ്ളേ ഓഫ് നടക്കുമ്പോളാണ് നടരാജന് പെൺകുഞ്ഞ് പിറന്നത്. അദ്ദേഹത്തെ യു.എ.ഇയിൽ നിന്നും നേരിട്ട് ആസ്ട്രേലിയൻ പര്യടനത്തിലേക്ക് കൊണ്ടുപോയി. മികച്ച പ്രകടനത്തിന് ശേഷം അദ്ദേഹത്തോട് ടെസ്റ്റ് ടീമിലില്ലാതിരുന്നിട്ടും നെറ്റ് ബൗളറായി തുടരാൻ ആവശ്യപ്പെട്ടു’.
Also Read: സ്ഥാനാര്‍ഥി കരടുപട്ടിക തയ്യാർ; പാലക്കാട് ശശികല നയിക്കും
‘അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ഇന്ത്യൻ ടീം നാട്ടിലേക്ക് മടങ്ങിയ ശേഷം മാത്രമേ മകളെ കാണാൻ കഴിയുകയുള്ളു. അതേ സമയം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ആദ്യ ടെസ്റ്റിന് ശേഷം കുഞ്ഞിനെ കാണാനായി മടങ്ങുകയാണ്. അതാണ് ഇന്ത്യൻ ക്രിക്കറ്റ്. വ്യത്യസ്ത താരങ്ങൾക്ക് വ്യത്യസ്ത നീതിയാണെന്നും’ ഗാവസ്കർ കുറിച്ചു.
Post Your Comments