Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
MollywoodLatest NewsKeralaCinemaNewsEntertainment

മോഹൻലാലിന് ഏറെ ഇഷ്ടമുള്ള മമ്മൂട്ടി ചിത്രത്തെ കുറിച്ച് രഞ്ജിത്

മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം മനോഹരമായ നിരവധി സിനിമകൾ ചെയ്ത സംവിധായകനാണ് രഞ്ജിത്. പ്രാഞ്ചിയേട്ടന്‍, വല്ല്യേട്ടന്‍, പാലേരി മാണിക്യം, കയ്യൊപ്പ് തുടങ്ങി മമ്മൂട്ടിയും രഞ്ജിതും ഒന്നിച്ച സിനിമകൾക്കെല്ലാം നിരവധി ആരാധകരാണുള്ളത്. ഇവരുടെ ചിത്രങ്ങൾക്ക് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

ഇപ്പോഴിതാ മമ്മൂട്ടിക്കൊപ്പമുള്ള തന്റെ സിനിമാ അനുഭവങ്ങളെക്കുറിച്ച് പറയുകയാണ് സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിനു നല്‍കിയ അഭിമുഖത്തില്‍ രഞ്ജിത്ത്. മമ്മൂട്ടിയുമൊത്തുള്ള സിനിമാ അനുഭവങ്ങളും ഓർമകളും മനോഹരമാണെന്ന് സംവിധായകൻ പറയുന്നു.

Also Read: പകരക്കാരനില്ലാത്ത അമരക്കാരൻ; യാത്രകളില്‍ മാത്രമല്ല വെര്‍ച്വല്‍ മീറ്റിംഗുകളിലും സൂപ്പര്‍ഹീറോ മോദി

പാലേരിമാണിക്യത്തിന്റെ ഷൂട്ടിങ്ങിനായി മമ്മൂക്കയോട് ഡേറ്റ് ചോദിച്ച് തനിക്ക് വിളിക്കേണ്ടി വന്നിട്ടില്ലെന്നും ഇങ്ങോട്ട് വിളിച്ച് ഡേറ്റ് തരുകയായിരുന്നുവെന്നും സംവിധായകന്‍ പറയുന്നു. പ്രാഞ്ചിയുടെ കഥയും അങ്ങനെ തന്നെ. എല്ലാം വളരെ പെട്ടന്ന് തന്നെ മമ്മൂട്ടി ചെയ്തുതീർത്തു. മോഹന്‍ലാല്‍ എന്ന നടനഭീകരന്റെ ഇഷ്ടചിത്രങ്ങളുടെ പട്ടികയില്‍ പ്രാഞ്ചിയേട്ടന്‍ ഉണ്ട് എന്നതാണ് ഏറെ സന്തോഷമെന്നും രഞ്ജിത്ത് പറയുന്നു.

‘എന്റെയും മമ്മൂക്കയുടെയും നിര്‍മാണ കമ്പനികള്‍ ചേര്‍ന്നാണ് പ്രാഞ്ചിയേട്ടന്‍ ചെയ്തത്. തന്റെ സിനിമകളില്‍ അഭിനയിക്കാന്‍ വരുന്നതിന് മുമ്പ് മമ്മൂക്ക പ്രതിഫലത്തെക്കുറിച്ച് ചോദിക്കാറില്ല. ഇന്നും അദ്ദേഹവുമായും അദ്ദേഹത്തിന്റെ കുടുംബവുമായും നല്ല ബന്ധമാണുള്ളത്’. രഞ്ജിത്ത് പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button