Latest NewsNewsIndia

രാജ്യത്ത് പ്രധാനമന്ത്രിക്കെതിരെ നില കൊള്ളുന്നവരെ ഭീകരരായി മുദ്ര കുത്തുന്നു; വിമർശനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡൽഹി : രാജ്യത്ത് പ്രധാനമന്ത്രിക്കെതിരെ നില കൊള്ളുന്നവരെ ഭീകരരായി മുദ്ര കുത്തുകയാണ് ചെയ്യുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയിൽ ഇപ്പോൾ ജനാധിപത്യം നിലവിലില്ലെന്നും  അങ്ങനെ ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അതു നിങ്ങളുടെ സങ്കല്‍പ്പം മാത്രമാണെന്നും രാഹുൽ പറഞ്ഞു.

രാജ്യത്ത് നടക്കുന്ന കർഷകസമരങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും കേന്ദ്ര സർക്കാരിനുമെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി എത്തിയിരിക്കുന്നത്. ഉറ്റമിത്രങ്ങളായ മുതലാളിമാർക്ക് വേണ്ടി പണം സമ്പാദിക്കുകയാണ് പ്രധാനമന്ത്രി. തനിക്കെതിരെ നിലകൊള്ളുന്നവരെ-അത് കർഷകരോ, തൊഴിലാളികളോ അതോ മോഹൻ ഭാഗവത്‌ തന്നെ ആയാലും ഭീകരരായി മുദ്ര കുത്തും.- രാഹുൽ പറഞ്ഞു.

കർഷകപ്രതിഷേധങ്ങൾ അവസാനിപ്പിക്കാൻ രാഷ്ട്രപതിയുടെ ഇടപെടൽ ആവശ്യപ്പെട്ടെത്തിയ കോൺഗ്രസ് പ്രവർത്തകരുടെ സംഘത്തിന് നേതൃത്വം നൽകുകയായിരുന്നു രാഹുൽ. എന്നാൽ രാഷ്ട്രപതി ഭവനിലേക്കുള്ള രാഹുൽ നേതൃത്വം നൽകുന്ന മാർച്ചിന് അനുമതി നിഷേധിക്കപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button