മുംബൈ: മെഡിക്കല്‍ പിജിക്ക് 50 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിനെ തുടർന്ന് ആശുപത്രിയിലെ അസിസ്റ്റന്റ് ഡീന്‍ അറസ്റ്റില്‍. മുംബൈയിലെ ലോക്മാന്യ തിലക് മുന്‍സിപ്പല്‍ ജനറല്‍ ആശുപത്രിയിലെ അസിസ്റ്റന്റ് ഡീന്‍ ആണ് അറസ്റ്റിലായത്.
രാകേഷ് വര്‍മ എന്നയാള്‍ 50 ലക്ഷം രൂപയാണ് വിദ്യാര്‍ത്ഥിയില്‍ നിന്ന് വാങ്ങിയത്. മധ്യപ്രദേശിലെ അലീഷ അബ്ദുള്ള ഷെയ്ഖ് എന്ന യുവ ഡോക്ടറില്‍ നിന്നാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്. പണം കൈപറ്റിയതിന് ശേഷം ഇയാള്‍ വാക്ക് പാലിക്കാത്തതിനെ തുടര്‍ന്നാണ് അലീഷ പരാതി നല്‍കിയത്.
എന്നാൽ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ നിന്നും വര്‍മയുടെ അക്കൗണ്ടില്‍ അലീഷയുടെ പിതാവ് 21.10 ലക്ഷം രൂപ നിക്ഷേപിച്ചതായി കണ്ടെത്തി. ആശുപത്രിയില്‍ പിജി സീറ്റില്‍ അഡ്മിഷന്‍ നല്‍കാം എന്ന് വാഗ്ദാനം ചെയ്തായിരുന്നു പണം വാങ്ങിയത്. പണം നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയാകാത്തതിനെ തുടര്‍ന്ന് പരാതി നല്‍കുകയായിരുന്നു. മാസങ്ങളോളം തങ്ങളെ കബളിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ വര്‍മ കുറ്റം സമ്മതിച്ചു. ഇയാളെ ബുധനാഴ്ച്ചയാണ് അറസ്റ്റ് ചെയ്തത്.
Post Your Comments