മലപ്പുറം: സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള പി കെ. കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവിനെ എതിര്‍ക്കുന്നതു ഭയം കൊണ്ടെന്നു മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. നിലനില്പിനെ ബാധിക്കുമെന്നു കരുതുന്നവരാണ് എതിര്‍ക്കുന്നത്. വ്യക്തികളുടെ സ്ഥാനമാനങ്ങളെക്കാള്‍ യുഡിഎഫിന്റെയും ലീഗിന്റെയും നേട്ടമാണു പ്രധാനം. യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടു പോകും. യുഡിഎഫിനെ നയിക്കുകയാണു കുഞ്ഞാലിക്കുട്ടിയുടെ ചുമതല. സ്ഥാനാര്‍ഥി നിര്‍ണയവും സീറ്റ് വിഭജനവും തെരഞ്ഞെടുപ്പു സമയത്താണു തീരുമാനിക്കുകയെന്നും കെ.പി.എ. മജീദ് വ്യക്തമാക്കി.
Read Also: ഭക്തരെ പ്രവേശിപ്പിക്കരുത്; ഹൈക്കോടതി ഉത്തരവിനെതിരെ കേരളം സുപ്രീം കോടതിയില്‍
സംസ്ഥാന രാഷ്ട്രീയത്തിലേക്കു മടങ്ങിവരുന്നതിന്റെ ഭാഗമായി മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയായ പി.കെ. കുഞ്ഞാലിക്കുട്ടി ലോക്സഭാംഗത്വം രാജിവയ്ക്കാനാണു നേതൃത്വത്തിന്റെ തീരുമാനം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിക്കും. നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കും ഉപതെരഞ്ഞെടുപ്പ് നടത്തുന്ന രീതിയില്‍ കുഞ്ഞാലിക്കുട്ടി രാജി സമര്‍പ്പിക്കുകയെന്നും മലപ്പുറത്തു ചേര്‍ന്ന മുസ്ലിംലീഗ് പ്രവര്‍ത്തക സമിതി യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ കെ.പി.എ. മജീദ് വ്യക്തമാക്കി.
Post Your Comments