‘മരണശേഷം ഒരു പൂവും എന്റെ ദേഹത്ത് വെയ്ക്കരുത്. സർക്കാരിന്റെ ഔദ്യോഗിക ബഹുമതിയും വേണ്ട, മതപരമായ ചടങ്ങുകളും വേണ്ട. ആരേയും കാത്തുനിൽക്കാതെ എത്രയും പെട്ടന്ന് ശാന്തികവാടത്തിൽ ദഹിപ്പിക്കണം. ജീവിച്ചിരിക്കുമ്പോൾ ഇത്തിരി സ്നേഹം മാത്രം മതി’ – ഇതായിരുന്നു പ്രകൃതിയുടെയും കവിതയുടെയും കാവലാളായിരുന്ന സുഗതകുമാരി ടീച്ചറുടെ ആഗ്രഹം.
എന്നാൽ, കവിഹൃദയം ആഗ്രഹിച്ചതിനെല്ലാം വിരുദ്ധമായിട്ടാണ് സംസ്ഥാന സർക്കാർ ചെയ്തത്. അയ്യങ്കാളി ഹാളില്‍ കവിയുടെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചനയും പുഷ്പചക്രം സമര്‍പ്പിക്കാനും സംസ്ഥാന സർക്കാർ മുൻകൈ എടുത്തു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകളെല്ലാം.
Also Read: എം ശിവശങ്കറിന്റെ കുറ്റപത്രം ഇഡി ഇന്ന് സമർപ്പിക്കും
സുഗതകുമാരി ടീച്ചറുടെ വാക്കുകള്‍ക്ക് വിലകല്‍പിക്കാത ആയിരക്കണക്കിന് രൂപ വില വരുന്ന ശവപുഷ്പങ്ങള്‍’ ചിത്രത്തിന് മുന്നില്‍ സമര്‍പ്പിക്കപ്പെട്ടു. ചിതയിലേക്ക് എടുക്കും മുമ്പും ആ മൃതദേഹത്തില്‍ പുഷ്പം ഉണ്ടായിരുന്നു. ഒമ്പത് പോലീസുകാര്‍ നിരന്നു നിന്ന് ആകാശത്തേക്ക് വെടിമുഴക്കി ടീച്ചർക്ക് ഔദ്യോഗിക ബഹുമതി നൽകി. ടീച്ചറുടെ വാക്കുകൾക്ക് വില കൽപ്പിച്ച് വീട്ടുകാര്‍ മതപരമായ ചടങ്ങുകള്‍ ഒഴിവാക്കി.
‘ശാന്തികവാടത്തില്‍ നിന്ന് കിട്ടുന്ന ഭസ്മം ശംഖുമുഖത്ത് കടലിലൊഴുക്കണം. സഞ്ചയനവും പതിനാറും വേണ്ട, ചായയും കാപ്പിയും വേണ്ട, പാവപ്പെട്ട കുറച്ച് പേർക്ക് ആഹാരം നൽകാൻ ഏർപ്പാട് ചെയ്തിട്ടുണ്ട്.‘ – ടീച്ചറുടെ ബാക്കിയുള്ള ആഗ്രഹം ഇതാണ്.
Post Your Comments