തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന നടപടികള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയിരിക്കുന്നു. സ്വപ്ന, സരിത്, സന്ദീപ് എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളിലെ പണവും ഇഡി കണ്ടുകെട്ടിയിരുന്നു. ഇരുവരുടേയും ലോക്കറിലുണ്ടായിരുന്ന പണമുള്‍പ്പെടെ ഒരു കോടി 85 ലക്ഷം രൂപയാണ് ഇഡി കണ്ടു കെട്ടിയിരിക്കുന്നത്. ലോക്കറില്‍ കണ്ടെത്തിയത് ശിവശങ്കറിന്റെ പണമാണെന്നതിന് തെളിവ് ലഭിച്ചുവെന്നും ഇഡി കോടതിയില്‍ പറയുകയുണ്ടായി.
പൂവാര്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്, കരമന ആക്‌സിസ് ബാങ്ക്, മുട്ടത്തറ സര്‍വ്വീസ് സഹകരണ ബാങ്ക് ,കേരള ഗ്രാമിണ്‍ ബാങ്ക് എന്നിവിടങ്ങളിലെ നിക്ഷേപമാണ് കണ്ടു കെട്ടിയിരിക്കുന്നത്. ലോക്കറില്‍ കണ്ടത് ലൈഫ് മിഷന്‍ പദ്ധതിയില്‍ ശിവശങ്കറിന് കോഴയായി ലഭിച്ച പണമാണെന്ന് ഇ.ഡി കോടതിയെ അറിയിക്കുകയുണ്ടായി. ഇഡി കേസില്‍ ശിവശങ്കറിന്റെ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കാനിരിക്കെയാണ് നടപടി. കേസില്‍ ശിവശങ്കര്‍ അറസ്റ്റിലായി 56 ദിവസം പിന്നിടുമ്പോഴാണ് ഇഡി കുറ്റപത്രം സമര്‍പ്പിക്കുന്നത്.
Post Your Comments