കാസര്‍ഗോഡ് ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തി. കാഞ്ഞങ്ങാട് കല്ലൂരാവിയിലാണ് സംഭവം. കല്ലൂരാവിയിലെ ഡിവൈഎഫ്ഐയുടെ എക്സിക്യൂട്ടിവ് ബോര്‍ഡ് അംഗമായ ഔഫ് അബ്ദുൾ റഫ്മാൻ ആണ് കൊല്ലപ്പെട്ടത്. 29 വയസ്സായിരുന്നു. കാഞ്ഞങ്ങാട് നഗരസഭാ പരിധിയില്‍ ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഇന്നലെ രാത്രി 11:15 ഓടെയാണ് കൊലപാതകം നടന്നത്.
read also: കോവിഡ് വൈറസിനെക്കാൾ അപകടകാരിയാണ് തൃണമൂൽ കോണ്‍ഗ്രസ് എന്ന് ബി.ജെ.പി അധ്യക്ഷൻ
കുത്തേറ്റ അബ്ദുള്‍ റഹ്മാനെ കാസര്‍ഗോഡ് മന്‍സൂര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആക്രമണത്തിന് പിന്നില്‍ മുസ്ലീം ലീഗാണെന്ന് സിപിഐഎം ആരോപിച്ചു. തദ്ദേശതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറേ നാളുകളായി സംഘര്‍ഷം നിലനിന്നിരുന്ന മേഖലയാണ് കല്ലൂരാവി. കൊലപാതകത്തിന് സംഘര്‍ഷവുമായി ബന്ധമുണ്ടൊ എന്ന് പൊലീസ് അന്വേഷിക്കുകയാണ്.
Post Your Comments