ബീജിംഗ് : ആകാശത്ത് നിന്നും ഉഗ്രശബ്ദത്തോടെ പാഞ്ഞടുത്ത് തീഗോളം, പരിഭ്രാന്തരായി ജനങ്ങള്‍,. ചൈനയിലാണ് സംഭവം. ചൈനയിലെ വടക്ക് പടിഞ്ഞാറന്‍ നഗരമായ യുഷുവിലാണ് കഴിഞ്ഞ ദിവസം കൂറ്റന്‍ ഉല്‍ക്ക തകര്‍ന്നു വീണത്. നഗരത്തിന് മുകളില്‍ ആകാശത്ത് കൂടി പായുന്ന തീഗോളത്തിന്റെ ചിത്രങ്ങളും വീഡിയോയും വൈറലായിരിക്കുകയാണ്. ആകാശത്ത് പ്രകാശം ജ്വലിപ്പിച്ച് സഞ്ചരിച്ച വസ്തു എന്താണെന്ന് അറിയാതെ നാട്ടുകാരെല്ലാം ആദ്യം പകച്ചു നില്‍ക്കുകയായിരുന്നു. പിന്നീടാണ് ഉല്‍ക്കാവശിഷ്ടമാണെന്ന് ജനങ്ങള്‍ക്ക് മനസിലായത്.
പതിനായിരക്കണക്കിന് ഉല്‍ക്കകളാണ് ഭൂമിയ്ക്ക് ചുറ്റും സഞ്ചരിക്കുന്നത്. അന്തരീക്ഷത്തില്‍ പ്രവേശിച്ച് കത്തിയമരുന്ന ചില ഉല്‍ക്കകള്‍ ഭൂമിയില്‍ പതിക്കാറുണ്ട്. അത്തരത്തിലൊരു ഉല്‍ക്കാപതനമാണ് ഇപ്പോള്‍ ചൈനയിലും സംഭവിച്ചത്
Post Your Comments