കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമതാ ബാനർജിയുടെ വലംകയ്യും മുൻ മന്ത്രിയുമായിരുന്ന സുവേന്ദു അധികാരിക്ക് പിന്നാലെ കൂടുതൽ നേതാക്കൾ ബിജെപിയിൽ ചേരുമെന്ന് സൂചന. ചൊവ്വാഴ്ച്ച മുഖ്യമന്ത്രി മമതാ ബാനർജിയുടെ അധ്യക്ഷതയിൽ കൂടിയ മന്ത്രിസഭാ യോഗത്തിൽ 4 മന്ത്രിമാർ പങ്കെടുക്കാത്തത് വരും ദിവസങ്ങളിൽ കൂടുതൽ രാജിയുണ്ടാകും എന്ന അഭ്യൂഹങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
Also related: ബംഗാളിൽ സംപൂജ്യരായി കമ്മ്യൂണിസ്റ്റ് പാർട്ടി; ഇടത് പക്ഷത്തിന്റെ പതനം പൂർണ്ണതയിൽ, മമതയെ വീഴ്ത്താൻ അമിത് ഷാ
യോഗത്തിന് എത്താതിരുന്നതിൻ്റെ കാരണം രബീന്ദ്രനാഥ് ഘോഷ്,ഗൗതം ദേബ്,ചന്ദ്രാനന്ദ് സിൻഹ എന്നീ മന്ത്രിമാർ പാർട്ടിയെ ബോധിപ്പിച്ചിരുന്നു എന്ന് തൃണമൂൽ കേന്ദ്രങ്ങൾ പറയുമ്പോഴും വനം മന്ത്രി റജീബ് ബാനർജി പങ്കെടുക്കാതിരുന്നത് വലിയ ചർച്ചക്ക് വഴിവെച്ചിരിക്കുകയാണ്. തൃണമൂൽ നേതൃത്വവുമായുള്ള തനിക്കുള്ള അസംതൃപ്തി പരസ്യമായി പ്രഖ്യാപിച്ച ആളാണ് റജീബ് ബാനർജി. മമതക്കും നേതൃത്വത്തിനുമെതിരെ സുവേന്ദു അധികാരി ഉയർത്തിയ അതേ വിഷയങ്ങൾ തന്നെയാണ് റജീബ് ബാനർജിയും ഉയർത്തുന്നത്. അതിനാല്‍ അധികാരിയുടെ പാതയിലേക്കാണ് ബാനർജിയും എന്ന സൂചനയാണ് നൽകുന്നത്.മമതാ ബാനർജിയുടെ അനന്തരവൻ ആഭിഷേക് ബാനർജിയുമായി ബന്ധപ്പെട്ടവിഷയം ഉയർത്തിയാണ് ബംഗാൾ ഭരണപ്പാർട്ടിയിൽ കലാപക്കൊടി ഉയർന്നിരിക്കുന്നത്.
Also related: രൂക്ഷവിമര്‍ശനവുമായി മമതയുടെ മരുമകൻ, ബി ജെ പി ലക്ഷ്യമിട്ടത് സുവേന്തുവിന്റെ ജനകീയമുഖം
റജീബ് ബാനർജിയുമായി രണ്ട് തവണ പാർട്ടി ജനറൽ സെക്രട്ടറി കഴിഞ്ഞ ആഴ്ച്ചക്കിടയിൽ രണ്ട് തവണയാണ് അനുരഞ്ജന ചർച്ച നടത്തിയത്. എന്നാൽ ചർച്ചകൾക്ക് ശേഷം നടന്ന മന്ത്രിസഭാ യോഗത്തിൽ റജീബ് ബാനർജി പങ്കെടുക്കാതിരുന്ന നീക്കമാണ് തൃണമൂലിനെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്.
Also related: മമത സർക്കാരിന് പൂട്ടിടാനൊരുങ്ങി ബിജെപി; തെരഞ്ഞെടുപ്പ് പ്രാചരണത്തിനായി കൂടുതൽ ദേശീയ നേതാക്കളും മന്ത്രിമാരും എത്തും
കഴിഞ്ഞ ആഴ്ച്ച മിഡ്നാപൂരിൽ നടന്ന റാലിയിൽ അമിത് ഷായുടെ സാന്നിധ്യത്തിൽ തൃണമൂൽ മുന്‍ മന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ 6 എംഎൽഎമാരുൾപ്പെടെ 34 ഓളം നേതാക്കളാണ് ബിജെപിയിൽ ചേർന്നത്.
Post Your Comments