
തിരുവനന്തപുരം: ചാരിറ്റി പ്രവർത്തനത്തിൻ്റെ പേരിൽ വാടക വീടെടുത്ത് കള്ളനോട്ടടിച്ച് വിതരണം ചെയ്ത തിരുവനന്തപുരം മംഗലപുരം സ്വദേശി ആഷിക്ക് തോന്നയ്ക്കൽ (35) പോലീസ് പിടിയിലായി. കഴിഞ്ഞ ഒന്നര മാസമായി കാട്ടായിക്കോണം നെയ്യൻമൂലയിൽ അമ്മയോടും ഒരു യുവതിയോടുമൊപ്പം വാടക വീടെടുത്ത് താമസിച്ച് കള്ളനോട്ടടിച്ച് വിതരണം ചെയ്യുകയായിരുന്നു ഇയാൾ എന്ന് പോലീസ് പറയുന്നു.
Also related : തിരുവനന്തപുരത്ത് അഞ്ച് ലക്ഷം രൂപയും യന്ത്രവുമായി കള്ളനോട്ടടി സംഘം പിടിയില്‍
വർക്കലയിയിൽ നിന്നും കള്ളനോട്ട് മാറാൻ ശ്രമിക്കവേ പിടിയിലായ രണ്ട് പേരിൽ നിന്നാണ് ആഷിക്കിൻ്റെ കള്ളനോട്ട് കേന്ദ്രത്തെപ്പറ്റി പോലീസിന് വിവരം ലഭിക്കുന്നത്. ഇയാളെക്കൂടാതെ ഒരു കൂടുതൽ പേർ സംഘത്തിലുണ്ടായിരുന്നുവെന്നും ഇവർ ഉടൻ പിടിയിലാകും എന്ന് പോലീസ് വ്യക്തമാക്കി.
Also related :2000 രൂപയുടെ കള്ളനോട്ടടിയില്‍ ഏറ്റവും മുമ്പില്‍ ഈ സംസ്ഥാനമാണ്
ആഷിക്കിൻ്റെ കാട്ടായികോണത്തെ വീട്ടിൽ നിന്നും കള്ളനോട്ടടിക്കുന്ന യന്ത്രവും 5 ലക്ഷം രൂപയുടെ കള്ളനോട്ടും പോലീസ് പിടിച്ചെടുത്തു. 200, 500, 2000 രൂപയുടെ കള്ളനോട്ടുകളും കളർ പ്രിൻ്റ് എടുക്കുന്നതിനുള്ള സാധനസാമഗ്രികളും ഇവിടെ നിന്നും പോലിസ് കണ്ടെത്തി.
Post Your Comments