കൊച്ചി: കേരളത്തിൽ വീണ്ടും വ്യാജ കറന്‍സി നിർമ്മാണം സജീവമാകുന്നു. പിറവം പൈങ്കുറ്റിയില്‍ വീട് വാടകയ്ക്കെടുത്ത് കോടികളുടെ വ്യാജ കറന്‍സി നിര്‍മ്മിച്ച ഏഴംഗ സംഘം പിടിയിലായ സംഭവത്തിൽ പൂത്ത വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. ഈ സംഘത്തിന് സാമ്പത്തിക പിന്തുണ നല്‍കിയത് ചെന്നൈയിലെ വന്‍ കള്ളനോട്ടടി സംഘമാണെന്ന് ക്രൈംബ്രാഞ്ച്.
ചെന്നൈ സ്വദേശിനിയായ ലക്ഷ്മിയാണ് ഈ സംഘത്തെ നിയന്ത്രിക്കുന്നത്. പിറവത്തു നിര്‍മ്മിച്ച വ്യാജനോട്ടുകള്‍ രണ്ട് ഘട്ടമായി ഇവര്‍ കൈപ്പറ്റിയിട്ടുണ്ട്. ലക്ഷ്മിയാണ് കേരളത്തിലെ പല കള്ളനോട്ടടി സംഘങ്ങള്‍ക്കും പ്രവര്‍ത്തിക്കാനുള്ള പണം നല്‍കുന്നത്. ലക്ഷ്മി ഒളിവിലാണ്.
read also: കൊട്ടാരക്കരയിൽ സർജ്ജിക്കൽ ബ്ലേഡ് ഉപയോഗിച്ച് മകന്റെ കഴുത്തറുക്കാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ
തങ്കമുത്തു വഴിയാണ് പിറവം നോട്ടടി സംഘത്തിന്റെ തലവന്‍ സുനില്‍ കുമാറും മറ്റും ലക്ഷ്മിയെ പരിചയപ്പെടുന്നത്. നോട്ട് നിര്‍മ്മാണത്തിന് പലവട്ടം പിടിയിലായ സുനില്‍കുമാറിന്റെ സംഘത്തിന് ലക്ഷ്മി എല്ലാ സഹായവും നല്‍കി. തങ്കമുത്തു ഉൾപ്പെടെ അറസ്റ്റിലായ ഏഴ് പ്രതികളും ക്രൈംബ്രാഞ്ച് കസ്റ്റഡിയിലാണ്
റൈസ് പുള്ളര്‍ ഇടപാടിലൂടെയാണ് തങ്കമുത്തു ലക്ഷ്മിയുമായി പരിചയപ്പെട്ടത്. ചെന്നൈയില്‍ വര്‍ഷങ്ങളായി നോട്ട് ഇടപാട് നടത്തുന്നത് ലക്ഷ്മിയുടെ സംഘമാണ്. തങ്കമുത്തുവും മറ്റൊരു പ്രതി മധുസൂദനനുമാണ് സുനില്‍ കുമാറിനെ പരിചപ്പെടുത്തിയത്. ലക്ഷ്മി നേരത്തെ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇവരെക്കുറിച്ചുള്ള കൂടുതൽ അന്വേഷണത്തിലാണ് ക്രൈം ബ്രാഞ്ച്
Post Your Comments