ന്യൂഡല്‍ഹി: കൊവിഡ് ലോക്ഡൗണ്‍ കാലയളവില്‍ സ്വന്തം മണ്ഡലത്തിലെ ജനങ്ങള്‍ക്ക് കൂടുതല്‍ സഹായം എത്തിച്ച പത്ത് എംപിമാരുടെ പട്ടികയില്‍ വയനാട് എംപി രാഹുല്‍ഗാന്ധിയും. രാഹുല്‍ ഗാന്ധിക്ക് പുറമേ അനില്‍ ഫിറോജിയ (ബിജെപി), അദാല പ്രഭാകര റെഡ്ഡി (വൈഎസ്‌ആര്‍സിപി), മഹുവ മൊയ്ത്ര (ടിഎംസി), തേജസ്വി സൂര്യ (ബിജെപി), ഹേമന്ദ് ഗോഡ്‌സെ (ശിവസേന) സുഖ്ബീര്‍ സിങ് ബാദല്‍ (എസ്‌എഡി), ശങ്കര്‍ ലാല്‍വനി (ബിജെപി), ഡോ. ടി തമിഴച്ചി തങ്കപാണ്ഡ്യന്‍(സുമതി) (ഡിഎംകെ), നിതിന്‍ ജയറാം ഗഡ്കരി (ബിജെപി) എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ട മറ്റ് ജനപ്രതിനിധികള്‍.
ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗവേണ്‍ഐ സിസ്റ്റംസ് എന്ന പൗരാഭിപ്രായ ശേഖരണ സ്ഥാപനമാണ് ലോക്ഡൗണ്‍ കാലയളവില്‍ സ്വന്തം മണ്ഡലങ്ങളില്‍ എംപിമാര്‍ നടത്തിയ പ്രവര്‍ത്തനം വിലയിരുത്തി സര്‍വെ നടത്തിയത്.ഒക്ടോബര്‍ ഒന്ന് മുതല്‍ 15 വരെ നടത്തിയ സര്‍വേയില്‍ 512 ലോക്‌സഭാ എംപിമാര്‍ക്കായി 33,82,560 നാമനിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നതായി ഗവേണ്‍ഐ വ്യക്തമാക്കി.
read also: കിസാൻ സമ്മാനനിധി: 9കോടി കര്‍ഷകരെ കാത്തിരിക്കുന്നത് കേന്ദ്രസർക്കാരിന്റെ സമ്മാനം
ജനങ്ങളുടെ നാമനിര്‍ദേശത്തിന് അനുസരിച്ച് തയ്യാറാക്കിയ 25 ലോക്‌സഭാ എംപിമാരുടെ പട്ടികയില്‍ നിന്നാണ് പത്ത് പേരടങ്ങിയ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്. ഓരോ എം.പിമാരുടെയും മണ്ഡലത്തിലെത്തി ജനങ്ങളില്‍നിന്ന് നേരിട്ട് അഭിപ്രായം ചോദിച്ചറിഞ്ഞാണ് മികച്ച 10 എം.പിമാരെയും തിരഞ്ഞെടുത്തതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments