ഡല്‍ഹി: ഡിസംബര്‍ 25ന് പിഎം കിസാന്‍ സമ്മാന്‍ നിധിയുടെ അടുത്ത ഗഡു വിതരണം ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അദ്ദേഹം തുക വിതരണം ചെയ്യുക. ആറ് സംസ്ഥാനങ്ങളിലെ കര്‍ഷകരുമായി അദ്ദേഹം ആശയവിനിമയം നടത്തുകയും ചെയ്യും. കിസാന്‍ സമ്മാന്‍നിധിയുടെ അടുത്ത ഗഡു വിതരണത്തില്‍ 9 കോടി കര്‍ഷക കുടുംബങ്ങളാണ് ഗുണഭോക്താക്കളാകുക. 18,000 കോടി രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്.
ചടങ്ങില്‍ വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ പിഎം കിസാന്‍ പദ്ധതിയുമായി ബന്ധപ്പെട്ടും കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികളെക്കുറിച്ചുമുള്ള തങ്ങളുടെ അഭിപ്രായം പ്രധാനമന്ത്രിയെ അറിയിക്കും.പുതിയ കാര്‍ഷിക നിയമങ്ങള്‍കൊണ്ട് ഉണ്ടാകുന്ന ഗുണത്തെപ്പറ്റി കര്‍ഷകരുമായി അദ്ദേഹം ചര്‍ച്ച നടത്തുമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു.
പി എം കിസാന്‍ സമ്മാന്‍ നിധിയുടെ ഭാഗമായി 18,000കോടി രൂപ 9കോടി കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് അന്നേദിവസം ട്രാന്‍സ്ഫര്‍ ചെയ്യുമെന്നും കൃഷിമന്ത്രി പറഞ്ഞു.കാര്‍ഷിക ബില്ലിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് പ്രധാനമന്ത്രി കര്‍ഷകര്‍ക്കുള്ള സാമ്പത്തിക സഹായത്തിന്റെ അടുത്ത ഗഡു വിതരണം ചെയ്യുന്നത്. ഭാവിയില്‍ കാര്‍ഷിക മേഖലയില്‍ കൂടുതല്‍ പരിഷ്കരണങ്ങള്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര കാര്‍ഷിക മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു.
read also: എന്‍ഐഎ ഇന്നലെ റെയ്ഡ് നടത്തിയത് തീവ്രവാദ ഫണ്ടിങ്ങിന് ഒമാന്‍ പുറത്താക്കിയ പ്രവാസികളുടെ വീട്ടില്‍
അതേസമയം, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടറിന്റെ വാഹനവ്യൂഹം തടയാന്‍ ശ്രമിച്ച കര്‍ഷകര്‍ക്ക് എതിരെ ഹരിയാന പൊലീസ് കൊലപാതക ശ്രമത്തിന് കേസെടുത്തു. ഘട്ടറിന്റെ വാഹനവ്യൂഹം തടയാന്‍ സ്രമിച്ച് കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച പതിമൂന്നുപേര്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. കലാപശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
Post Your Comments