
പത്തനംതിട്ട : പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പിൽ സ്ഥാപന ഉടമ തോമസ് ഡാനിയേലിന്റെ പേരിലുള്ള സ്ഥലവും കെട്ടിടവും ജപ്തി ചെയ്തു. പത്തനംതിട്ട വി-കോട്ടയം വില്ലേജിലെ സ്ഥലവും കെട്ടിടവുമാണ് ജപ്തി ചെയ്തത്.
Read Also : ലോകബാങ്കുമായി 500 ബില്യൺ ഡോളറിന്റെ കരാറിൽ ഒപ്പ് വച്ച് ഇന്ത്യ
കോന്നി തഹസിൽദാർ കെ ശ്രീകുമാറിന്റെ നിർദ്ദേശ പ്രകാരം വി-കോട്ടയം വില്ലേജ് ഓഫീസറാണ് ജപ്തി നടപടികൾക്ക് നേതൃത്വം നൽകിയത്. വില്ലേജ് ഓഫീസർ ആർ.അരുൺ, വില്ലേജ് അസിസ്റ്റന്റ് കെ. വിനോദ്, വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാരായ എസ്.സുധീർ, ആർ.സുനിൽ കുമാർ തുടങ്ങിയവരും ഉണ്ടായിരുന്നു.
2000 കോടി രൂപയുടെ തട്ടിപ്പാണ് പോപ്പുലർ ഫിനാൻസിന്റെ പേരിൽ നടന്നിരിക്കുന്നത്. സംഭവത്തിൽ പോപ്പുലർ ഫിനാൻസ് ഉടമ തോമസ് ഡാനിയേൽ, ഭാര്യ പ്രഭ, മക്കളായ റിനു, റീബ, റിയ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Post Your Comments