Latest NewsKeralaNews

കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസ് : പോപ്പുലര്‍ ഫിനാന്‍സ് ഉടമയും മകളും ഇഡിയുടെ വലയില്‍

കൊച്ചി: കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ പോപ്പുലര്‍ ഫിനാന്‍സ് ഉടമ തോമസ് ഡാനിയലിനെയും കമ്പനി സി ഇ ഒ യും മകളുമായ റിനു മറിയത്തെയും എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു. ഇന്ന് കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയ ശേഷമായിരുന്നു ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. സാമ്പത്തിക ക്രമക്കേടിലും ബിനാമി
ഇടപാടിലുമാണ് ഇ ഡി അന്വേഷണം നടത്തുന്നത്.

Read Also :കശ്മീരില്‍ വന്‍തോതില്‍ ആയുധശേഖരങ്ങളും വെടിയുണ്ടകളും പിടിച്ചെടുത്തു, രാജ്യത്ത് കനത്ത ജാഗ്രത

കേസില്‍ തോമസ് ഡാനിയലിന്റെ ഭാര്യ പ്രഭ, മറ്റു രണ്ട് പെണ്‍മക്കള്‍ എന്നിവര്‍ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. പ്രതികളെ നാളെ ഉച്ചയ്ക്ക് ശേഷം എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കും. സംസ്ഥാനത്താകെ 1363 കേസുകള്‍ ആയിരുന്നു പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button