കൊല്‍ക്കത്ത: കോവിഡ് വൈറസിനെക്കാള്‍ അപകടകാരിയായ വൈറസാണ് തൃണമൂല്‍ കോണ്‍ഗ്രസ് എന്ന് പശ്ചിമ ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു .
Read Also : ഭൂതല-ആകാശ മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ ; വീഡിയോ കാണാം
ബി.ജെ.പി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ വൈറസിനെതിരേയുള്ള വാക്‌സിന്റെ രൂപത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ തുടച്ചുനീക്കുമെന്നും ദിലീപ് ഘോഷ് വ്യക്തമാക്കി.ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ബി.ജെ.പി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ക്കെതിരേ മമത സര്‍ക്കാര്‍ ചുമത്തിയ എല്ലാ വ്യാജ കേസുകളും പിന്‍വലിക്കും. രാഷ്ട്രീയ എതിരാളികള്‍ക്കെതിരേയുള്ള തൃണമൂലിന്റെ അതിക്രമങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഘോഷ് പറഞ്ഞു. സൗത്ത് 24 പര്‍ഗണാസ് ജില്ലയിലെ പാര്‍ട്ടി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി കിസന്‍ സമ്മാന്‍, ആയുഷ്മാന്‍ ഭാരത് തുടങ്ങിയ കേന്ദ്ര പദ്ധതികളൊന്നും ബംഗാളില്‍ നടപ്പാക്കാന്‍ തൃണമൂല്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ റോഡ് ഷോയ്ക്ക് പിന്നാലെ ഡിസംബര്‍ 29ന് ബിര്‍ഭമില്‍ റോഡ് ഷോ നടത്തുന്ന മമതയേയും ഘോഷ് പരിഹസിച്ചു. ബിജെപി പരിപാടികളെ പിന്തുടര്‍ന്ന് തൃണമൂലും റോഡ് ഷോ സംഘടിപ്പിക്കുകയാണ്. ഇതുപോലെ കേന്ദ്രത്തിന്റെ മികച്ച ഭരണ മാര്‍ഗങ്ങളും കൂടി തൃണമൂല്‍ പിന്തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments