ന്യൂഡല്‍ഹി: ഡിആര്‍ഡിഒ വികസിപ്പിച്ച മധ്യദൂര ഭൂതല- ആകാശ മിസൈല്‍ സംവിധാനം വിജയകരമായി പരീക്ഷിച്ച് ഇന്ത്യ .ഇസ്രായേലുമായി ചേര്‍ന്നാണ് മിസൈല്‍ വികസിപ്പിച്ചത്.
Read Also : കോവാക്‌സിൻ : ആശ്വാസ വാർത്തയുമായി ഭാരത് ബയോടെക്ക്
ഒഡീഷ ബാലാസോറിലെ സംയോജിത പരീക്ഷണ കേന്ദ്രത്തില്‍ നിന്നാണ് മിസൈല്‍ തൊടുത്തത്. കൃത്യതയോടെ ലക്ഷ്യസ്ഥാനത്ത് എത്തിയതായി അധികൃതര്‍ വ്യക്തമാക്കി. ആളില്ലാ വ്യോമ വാഹനമായ ബാന്‍ഷീ ആണ് മിസൈല്‍ സംവിധാനത്തില്‍ നിന്ന് വിക്ഷേപിച്ചത്. കരസേനയ്ക്ക് വേണ്ടിയാണ് ഇത് വികസിപ്പിച്ചത്.
#WATCH Defence Research and Development Organisation (DRDO) today carried out the trials of the Medium Range Surface to Air missile systems developed for the Indian Army pic.twitter.com/CC6OLgaeyV
— ANI (@ANI) December 23, 2020
ഇത് കരസേനയുടെ ഭാഗമാകുന്നതോടെ, പ്രതിരോധ സേനയുടെ പോരാട്ടവീര്യം ഒരു പടി കൂടി ഉയരുമെന്ന്് അധികൃതര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. മിസൈല്‍ വിക്ഷേപിച്ചത് മുതല്‍ കടലില്‍ പതിച്ചത് വരെയുള്ള വിവിധ ഘട്ടങ്ങള്‍ സസൂക്ഷ്മം വിലയിരുത്താന്‍ റഡാര്‍ സംവിധാനം ഉള്‍പ്പെടെ അത്യാധുനിക സംവിധാനങ്ങളും ഒരുക്കിയിരുന്നു.
Post Your Comments