COVID 19Latest NewsNewsIndiaInternational

ബ്രിട്ടണിൽ നിന്ന് ഇന്ത്യയിലെത്തിയ 20 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡൽഹി : ബ്രിട്ടണിൽ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത് ലോകരാജ്യങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.ഇതിനിടെ ബ്രിട്ടണിൽ നിന്നും ഇന്ത്യയിൽ എത്തിയ 20 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞു.

Read Also : പോപ്പുലർ ഫിനാൻസ് ഉടമയുടെ സ്വത്ത് വകകൾ ജപ്തി ചെയ്തു

കഴിഞ്ഞ രണ്ട് ദിവസമായി വിവിധ വിമാനത്താവളങ്ങളിൽ നടത്തിയ പരിശോധനയിലാണ് ആളുകൾക്ക് രോഗം സ്ഥിരീകരിച്ചത്. കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ ബ്രിട്ടണിൽ നിന്നും മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും കഴിഞ്ഞ പത്ത് ദിവസത്തിനിടെ രാജ്യത്തെത്തിയവരെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചു.

ഡൽഹി, ചെന്നൈ, കൊൽക്കത്ത എന്നീ വിമാനത്താവളങ്ങളിൽ നടത്തിയ പരിശോധനയിലാണ് രോഗ ബാധയുള്ളവരെ കണ്ടെത്തിയത്. ബ്രിട്ടണിൽ നിന്നും കൊൽക്കത്തയിൽ എത്തിയ രണ്ട് പേർക്കും, ചെന്നൈയിൽ എത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഡൽഹിയിൽ എത്തിയ 17 പേർക്കാണ് വൈറസ് ബാധയുള്ളതായി കണ്ടെത്തിയത്.

ഡൽഹി, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നി സംസ്ഥാനങ്ങൾ കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ബ്രിട്ടണിൽ നിന്നും എത്തിയവരെയും, രോഗികളുമായി സമ്പർക്കം പുലർത്തിയവരെയും കണ്ടെത്താനുള്ള ശ്രമങ്ങൾ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. കൊറോണ രോഗികളുമായി സമ്പർക്കം പുലർത്തിയ 15 പേരെ കണ്ടെത്തി നിരീക്ഷണത്തിലാക്കിയതായി തമിഴ്‌നാട് ആരോഗ്യ സെക്രട്ടറി അറിയിച്ചു. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ 1,088 പേരാണ് ബ്രിട്ടണിൽ നിന്നും രാജ്യത്ത് എത്തിയത്. അടുത്ത ദിവസം തന്നെ ഇവരെ വിശദമായ പരിശോധനകൾക്ക് വിധേയമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button