തിരുവനന്തപുരം: സിസ്റ്റര്‍ അഭയാ കൊലക്കേസ് വിചാരണയ്ക്കിടെ തന്നെ ഫാ കോട്ടൂരിന്റെ അസുഖ വിവരം ചര്‍ച്ചയായിരുന്നു. കാന്‍സര്‍ രോഗിയായ തനിക്ക് ചികില്‍യ്ക്ക് വേണ്ടി ശിക്ഷാ ഇളവ് അനുവദിക്കണമെന്ന് ഫാ കോട്ടൂര്‍ നിലപാട് എടുക്കും. രോഗിയായ കോട്ടൂരിനെ വധശിക്ഷയ്ക്ക് കോടതി വിധിക്കില്ലെന്ന വിലയിരുത്തലുമുണ്ട്. ഈ ചികില്‍സയും ഫാ കോട്ടൂരിനെ ശാരീരികമായി തളര്‍ത്തിയിരുന്നു. ഇതിനിടെയാണ് അഭയാ കേസിലെ വിധിയും.
ജയിലിലേക്ക് മാറ്റിയ ഫാ കോട്ടൂരിന് ഈ അസുഖം ഇനിയൊരു പിടിവള്ളിയാണ്. കൊലക്കയര്‍ ഒഴിവാക്കാനുള്ള വജ്രായുധമാണ് ഇതെന്നാണ് വിലയിരുത്തൽ.ഫാ.തോമസ് കോട്ടൂര്‍. സിസ്റ്റര്‍ സ്റ്റെഫി എന്നിവരാണ് കേസില്‍ വിചാരണ നേരിട്ട പ്രതികള്‍. രണ്ടാം പ്രതി ഫാ.ജോസ് പൂതൃക്കയില്‍, ക്രൈം ബ്രാഞ്ച് മുന്‍ എസ്‌പി കെടി മൈക്കിള്‍ എന്നിവരെ നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു.
വിചാര നേരിട്ട രണ്ടു പേരും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഇന്ന് കോടതി ചേരുമ്പോള്‍ ശിക്ഷാ വിധിയിലെ വാദം കേള്‍ക്കും. അതിന് ശേഷമാകും വിധി പ്രസ്താവം. പരമാവധി ശിക്ഷയ്ക്ക് വേണ്ടി സിബിഐ വാദിക്കും. അവിഹിതം കണ്ടതിന്റെ പേരിലെ കൊല അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമാണ്. ദൈവത്തിന്റെ വഴിയേ നടക്കുന്നുവെന്ന പുകമറ സൃഷ്ടിച്ചാണ് പ്രതികള്‍ കൊലപാതകം നടത്തിയത്. അതുകൊണ്ട് തന്നെ ഇത്തരക്കാര്‍ക്ക് വധ ശിക്ഷ നല്‍കണമെന്ന് തന്നെ വാദിക്കും.
read also: വാട്സാപ്പ് വഴി പണം കൈമാറുന്നത് വളരെ എളുപ്പം; എങ്ങനെയെന്ന് കാണാം
എന്നാല്‍ കാന്‍സര്‍ രോഗിയായ തനിക്ക് ചികില്‍യ്ക്ക് വേണ്ടി ശിക്ഷാ ഇളവ് അനുവദിക്കണമെന്ന് ഫാ കോട്ടൂര്‍ നിലപാട് എടുക്കും. രോഗിയായ കോട്ടൂരിനെ വധശിക്ഷയ്ക്ക് കോടതി വിധിക്കില്ലെന്ന വിലയിരുത്തലുമുണ്ട്.ഇത്രയും പ്രധാനപ്പെട്ട കേസില്‍ തെളിവുകള്‍ കൂടി കണക്കിലെടുത്ത് ജീവപര്യന്തത്തില്‍ കുറഞ്ഞൊന്നും കോടതി ശിക്ഷ വിധിക്കാനും ഇടയില്ല.
തങ്ങള്‍ക്കെതിരെ തെളിവില്ലന്നും വിടുതല്‍ നല്‍കണമെന്നും ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ അപ്പീല്‍ വിചാരണ കോടതി തള്ളിയിരുന്നു. ഈ ഉത്തരവിനെതിരെയാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, ഈ അപ്പീലും കോടതി തള്ളുകയായിരുന്നു.
Post Your Comments