തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാന്‍ അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് ആണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്. രാജ്ഭവനിലേക്ക് പന്തംകൊളുത്തി പ്രകടനം നടത്തി. രാജ്ഭവനിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
എംഎല്‍എമാര്‍ യോഗം ചേര്‍ന്ന് നിയമം പാസാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.ഗവര്‍ണറുടെ നടപടി തെറ്റാണെന്ന് കെ മുരളധീരന് എംപി പ്രതികരിച്ചു.
Post Your Comments