Latest NewsIndia

തുടര്‍ച്ചയായ ഇന്ധനവില വര്‍ധനവ്; രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കോണ്‍ഗ്രസ്

പെട്രോള്‍ വില ഭീകരമായി ഉയര്‍ന്ന് നില്‍ക്കുമ്പോള്‍ ഇതിനെ എങ്ങനെ വിളിക്കണമെന്നും അദ്ദഹം ചോദിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായുണ്ടാകുന്ന ഇന്ധന വില വര്‍ധനവിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്. ഇന്ധന വിലവര്‍ധനയും രൂപയുടെ മൂല്യത്തകര്‍ച്ചയും ഉയര്‍ത്തിക്കാട്ടി രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. സംസ്ഥാന ഘടകങ്ങളുമായി ആലോചിച്ചശേഷം സെപ്റ്റംബര്‍ ആറിന് പ്രക്ഷോഭത്തിന്റെ തീയതി പ്രഖ്യാപിക്കുമെന്നാണ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.

ഇന്ധനവില കുറയ്ക്കാന്‍ തയ്യാറാകാത്തപക്ഷം കാഷ്മീര്‍ മുതല്‍ കന്യാകുമാരിവരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രക്ഷോഭവുമായി നിരത്തിലിറങ്ങുമെന്നും. ഇതുസംബന്ധിച്ച യോഗം ഉടന്‍ വിളിച്ചുചേര്‍ക്കുമെന്നും തിവാരി പറഞ്ഞു. രാജ്യത്ത് സാമ്പത്തിക ഭീകരവാദത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

Also Read : അടിക്കടിയുണ്ടാകുന്ന ഇന്ധന വില വര്‍ധനവിന് ശമനമാകുമോ? റിപ്പോര്‍ട്ട് ഇങ്ങനെ

യുപിഎ സര്‍ക്കാരിന്റെ കാലത്ത് പെട്രോള്‍വില ലിറ്ററിന് അഞ്ചുരൂപയും ഡീസല്‍ വില മൂന്നുരൂപയും വര്‍ധിപ്പിച്ചതിനെ ബിജെപി സാമ്പത്തിക ഭീകരവാദമെന്ന് വിശേഷിപ്പിച്ചിരുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി ചൂണ്ടിക്കാട്ടി. ഇപ്പോള്‍ പെട്രോള്‍ വില ഭീകരമായി ഉയര്‍ന്ന് നില്‍ക്കുമ്പോള്‍ ഇതിനെ എങ്ങനെ വിളിക്കണമെന്നും അദ്ദഹം ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button