KeralaLatest NewsNews

കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കല്ലേറ്; സംഘര്‍ഷം

കൊല്ലം: കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കല്ലേറ്, സംഘര്‍ഷം. ചവറ കൊട്ടുകാട്ടില്‍ വെച്ചാണ് കോണ്‍ഗ്രസ് മാര്‍ച്ചിനു നേരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞത്. ഇതേ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തിലും പോലീസ് ലാത്തിച്ചാര്‍ജിലും ഒട്ടേറെപ്പേര്‍ക്കു പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.  ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മിഥിലാജിനേയും ഹഖ് മുഹമ്മദിനേയും വെട്ടിക്കൊന്ന കേസില്‍ മുഴുവന്‍ പ്രതികളും പൊലീസ് പിടിയിലായി. പിടിയിലായവരെല്ലാം കോണ്‍ഗ്രസ് ബന്ധമുള്ളവരാണ്. ഒരു സ്ത്രീയും അറസ്റ്റിലായിട്ടുണ്ട്. പ്രതികള്‍ക്ക് എല്ലാ സഹായവും ചെയ്തവരാണ് ഇവര്‍. അതിനിടെ ഈ കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വവും അറിയിച്ചു.

Read Also : സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച്‌ യുവാവിന്റെ കൈപ്പത്തി തകര്‍ന്നു; പരിക്കേറ്റവര്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെന്ന് മുല്ലപ്പള്ളി

അതേ സമയം, വെഞ്ഞാറമൂടിലുള്ള കൊലപാതകത്തിനു പിന്നില്‍ രാഷ്ട്രീയ വൈരാഗ്യം തന്നെയാണ് പിന്നിലെന്ന് പൊലീസ് ഉറപ്പിച്ചിട്ടില്ല. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കലാശക്കൊട്ടില്‍ തുടങ്ങിയ വൈരാഗ്യമാണ് കൊലപാതകത്തിലേക്കെത്തിച്ചത്. കലാശക്കൊട്ടിനിടെ സംഘര്‍ഷമുണ്ടായിരുന്നു. തുടര്‍ന്ന് നടന്ന പല അക്രമങ്ങളുമായി ബന്ധപ്പെട്ട് ഇരുകൂട്ടര്‍ക്കുമെതിരെ നിരവധി കേസുകളും ഉണ്ടായിരുന്നു. എന്നാല്‍ കൊന്നവരുടേയും മരിച്ചവരുടേയും കൈയില്‍ ആയുധമുണ്ടായിരുന്നുവെന്നത് തെരുവ് യുദ്ധത്തിന്റെ സാധ്യതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പരസ്പരം പോരിന് വന്നവരാണ് കൊല്ലപ്പെട്ടവരെന്ന വാദവും ഇതോടെ സജീവമാകുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button