കോട്ടയം: കരോള്‍ സംഘത്തിനു നേരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് പള്ളിയില്‍ അഭയം നേടിയ കുടുംബത്തിന് നീതി ലഭിക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എസ്പി ഓഫീസിലേയ്ക്ക് നടത്തിയ ലോംഗ് മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ചിനിടെ പോലീസിനു നേരെയുണ്ടായ കല്ലേറിനെ തുടര്‍ന്ന് മാര്‍ച്ച് ലാത്തി ചാര്‍ജില്‍ അവസാനിക്കുകയായിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ എന്നിവര്‍ മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു.
എന്നാല്‍ തിരുവഞ്ചൂര്‍ പ്രസംഗിക്കുന്നതിനിടെ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളും ഉണ്ടായി. പിന്നീട് ഒരുക്കൂട്ടം പ്രവര്‍ത്തകര്‍ മുന്നോട്ട് വരികയും പോലീസിനെതിരെ മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. അതേസമയം ഉമ്മന്‍ ചാണ്ടിയെപ്പോലുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടിയാണെന്നും പോലീസ് നടപടി അവസാനിപ്പിക്കണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെങ്കിലും പോലീസ് ലാത്തി ചാര്‍ജ് തുടരുകയായിരുന്നു. പത്ത് മണിക്കാണ് മാര്‍ച്ച് ആരംഭിച്ചത്.
കോട്ടയം പാത്താമുട്ടം സെന്റ് പോള്‍ സാഗ്ലിക്കല്‍ പള്ളിയിലാണ് അഞ്ച് കുടുംബങ്ങള്‍ അഭയം തേടിയിരുന്നത്. ആക്രമണത്തിനു ശേഷം 12 ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇവര്‍ക്ക് സ്വന്തം വീടുകളിലേയ്ക്ക് തിരിച്ചു പോകാന്‍ കഴിഞ്ഞിരുന്നില്ല.
Post Your Comments