Latest NewsIndia

‘രാജ്യത്ത് എവിടെ നിന്നും ഇനി സ്വന്തം മണ്ഡലത്തിലെ വോട്ട് ചെയ്യാം’

ഇതിനായി പുതിയ തലമുറയില്‍ പെട്ട ഡയനാമിക് വോട്ടിങ് മെഷീന്‍ രൂപകല്‍പ്പന ചെയ്യാന്‍ ഉള്ള നടപടികളിലേക്കാണ് കമ്മീഷന്‍ കടക്കുന്നത്

ഡല്‍ഹി: രാജ്യത്ത് എവിടെ നിന്നും ഇനി മുതല്‍ തെരഞ്ഞെടുപ്പ് സമയം സ്വന്തം മണ്ഡലത്തില്‍ വോട്ട് ചെയ്യാം. രാജ്യത്ത് എവിടെ നിന്നും സ്വന്തം മണ്ഡലത്തില്‍ വോട്ട് ചെയ്യുന്നതിനുള്ള സംവിധാനമൊരുക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഇതിനായി പുതിയ തലമുറയില്‍ പെട്ട ഡയനാമിക് വോട്ടിങ് മെഷീന്‍ രൂപകല്‍പ്പന ചെയ്യാന്‍ ഉള്ള നടപടികളിലേക്കാണ് കമ്മീഷന്‍ കടക്കുന്നത്.

2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്താനാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. നിലവിലെ ഇലക്‌ട്രോണിക് വോട്ടിങ് മെഷീനില്‍ മണ്ഡല അടിസ്ഥാനത്തിലുള്ള ബാലറ്റാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. എന്നാല്‍ ഇലക്‌ട്രോണിക് വോട്ടിങ് മെഷീനില്‍ ഡയനാമിക് ബാലറ്റ് ഉള്‍ക്കൊള്ളിച്ച്‌ എവിടെ നിന്ന് വേണമെങ്കിലും വോട്ട് രേഖപെടുത്താവുന്ന സംവിധാനമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നത്.

ഈ സംവിധാനം നിലവില്‍ വരുന്നതോടെ ഒരു വോട്ടിംഗ് മെഷിനില്‍ വിവിധ മണ്ഡലങ്ങളിലെ വോട്ട് രേഖപ്പെടുത്താന്‍ സാധിക്കും. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ ഡയനാമിക് ബാലറ്റുള്ള ഇലക്‌ട്രോണിക് വോട്ടിങ് മെഷിന്‍ ഉപയോഗിക്കാന്‍ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നുണ്ട്. ഇത് വിജയകരമാണെങ്കില്‍ പതിനായിരത്തോളം പുതിയ മെഷിനുകള്‍ വാങ്ങാനാണ് കമ്മീഷന്‍ ആലോചിക്കുന്നത്.

read also: സുഗതകുമാരി ടീച്ചർക്ക് ഒരു തവണ ഹൃദയാഘാതമുണ്ടായി, ആരോഗ്യനില ഗുരുതരമായി തുടരുന്നു

വിദൂര സ്ഥലങ്ങളില്‍ നിന്ന് സ്വന്തം മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള സംവിധാനത്തെ കുറിച്ച്‌ പഠിക്കാന്‍ സെന്‍ട്രല്‍ ഫോര്‍ ഡെവലപ്പ്മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിങ്ങിന്റെ മുന്‍ ഡയറക്ടര്‍ ജനറല്‍ രജത് മൂന്നയുടെ അധ്യക്ഷതയില്‍ ഏഴ് അംഗ ഉപദേശക സമിതി തെരെഞ്ഞെടുപ്പ് കമ്മീഷന്‍ രൂപീകരിച്ചിരുന്നു. ചെന്നൈ, മുംബൈ, ഡല്‍ഹി ഐ ഐ ടി കളിലെ വിദഗ്ദ്ധര്‍ അടങ്ങുന്നതാണ് ഉപദേശക സമിതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button