ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി രണ്ടക്കം കടക്കാന്‍ പാടുപെടും, വെല്ലുവിളിയുമായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. അമിത് ഷായെ വെല്ലുവിളിച്ചാണ് പ്രശാന്ത് കിഷോര്‍ രംഗത്ത് എത്തിയത്. ബിജെപിയുടെ നേട്ടം രണ്ടക്കം കടന്നാല്‍ താന്‍ ട്വിറ്റര്‍ ഉപേക്ഷിക്കുമെന്നും പ്രശാന്ത് കിഷോര്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു. തിരഞ്ഞെടുപ്പില്‍ വന്‍നേട്ടം ലക്ഷ്യമാക്കി ബംഗാളില്‍ ബിജെപി ശക്തമായ പ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് വെല്ലുവിളിയുമായി പ്രശാന്ത് കിഷോര്‍ രംഗത്തെത്തിയത്.
Read Also : ജനങ്ങള്‍ക്ക് പുതുവര്‍ഷ സമ്മാനം; എല്ലാ റേഷന്‍ കാര്‍ഡിനും 2500 രൂപയും സാധനങ്ങളും
പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം മാധ്യമങ്ങള്‍ പെരുപ്പിച്ച് കാണിക്കുന്ന നേട്ടത്തിന് വിപരീതമായി ബംഗാളില്‍ രണ്ടക്കം കടക്കാന്‍ ബിജെപി കഷ്ടപ്പെടേണ്ടി വരും. ഒരു പക്ഷെ ബിജെപിക്ക് അത് സാധ്യമാകുന്നെങ്കില്‍ താന്‍ ഇവിടം വിടും- പ്രശാന്ത് കിഷോര്‍ ട്വീറ്റ് ചെയ്തു. തന്റെ ഈ ട്വീറ്റ് ഓര്‍മയില്‍ സൂക്ഷിക്കണമെന്നും താന്‍ പറഞ്ഞതിന് വിപരീതമായി വലിയൊരു നേട്ടം ബിജെപിക്കുണ്ടായാല്‍ താന്‍ ട്വിറ്റര്‍ ഉപേക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
2021 ലെ തിരഞ്ഞെടുപ്പില്‍ നിയമസഭയില്‍ 294 സീറ്റുകളില്‍ 200 എണ്ണം നേടാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് കേന്ദ്രആഭ്യന്ത്രമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.
Post Your Comments