ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ എട്ട് ഘട്ടങ്ങളിലായി നടന്ന ഡിസ്ട്രിക്റ്റ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ഫലം ഇന്ന് . 280 ഡിഡിസി മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രാവിലെ ഒന്‍പത് മണിയോടെ ആരംഭിക്കും. വോട്ടെണ്ണുന്നതിനായുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ.കെ ശര്‍മ പറഞ്ഞു. ഇരു കേന്ദ്രഭരണ പ്രദേശങ്ങളിലെയും ജില്ലാ ആസ്ഥാനങ്ങളിലാണ് വോട്ടെണ്ണുന്നത്.
ഓരോ ഹാളിലെയും ടേബിളുകളില്‍ കൗണ്ടിംഗ് സൂപ്പര്‍വൈസറും, കൗണ്ടിംഗ് അസിസ്റ്റന്റ്മാരും ഉണ്ടാകും. ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും മേല്‍നോട്ടത്തിനായി റിട്ടേണിംഗ് ഓഫീസറെയും, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഓരോ ഹാളിലും സിസിടിവി ക്യാമറകള്‍ക്ക് പുറമേ നിരീക്ഷിക്കാന്‍ പ്രത്യേകം ആളുകളെയും നിയോഗിച്ചു. 280 ജില്ല വികസന കൗണ്‍സില്‍ സീറ്റുകളുടെ ഫലമാണ് ഇന്ന് പ്രഖ്യാപിക്കുന്നത്.
read also: തുടർഭരണം ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനം ഇന്ന് മുതല്‍
നവംബര്‍ 28 മുതല്‍ ഡിസംബര്‍ 19 വരെ എട്ടു ഘട്ടങ്ങളായി നടന്ന തെരഞ്ഞെടുപ്പില്‍ 51 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും ഉള്‍പ്പടെ ഏഴ് മുഖ്യധാര പാര്‍ട്ടികള്‍ രൂപീകരിച്ച പിഎജിഡി സഖ്യത്തിനും ബിജെപിക്കും തമ്മിലാണ് പ്രധാന മത്സരം. ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിന്റെ ഫലമാണ് ഇന്ന് പുറത്തുവരുന്നത്.
Post Your Comments