ന്യൂഡല്‍ഹി: ജമ്മു കാഷ്മീരില്‍ മണ്ഡലങ്ങളുടെ അതിര്‍ത്തി നിശ്ചയിച്ചശേഷം തെരഞ്ഞെടുപ്പ് നടക്കുമെന്ന് ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി. നഡ്ഡ.ജമ്മു കാഷ്മീരിനു പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 ജവഹര്‍ ലാല്‍ നെഹ്റുവിന്റെ തെറ്റാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജമ്മു കാഷ്മീരിനു കേന്ദ്രഭരണ പ്രദേശമെന്ന പദവി നല്‍കിയിട്ടുണ്ടെങ്കിലും അതിന് നിയമസഭയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.കാഷ്മീര്‍ വിഷയം ഐക്യരാഷ്ട്രസഭയുടെ സുരക്ഷ സമിതിയില്‍ ഉന്നയിക്കാന്‍ പാക്കിസ്ഥാന് ശ്രമിച്ചു.
എന്നാല്‍ നൂറിലധികം രാജ്യങ്ങള്‍ ഇന്ത്യയ്ക്കു പിന്തുണ നല്കി. കാഷ്മീര്‍ രാജ്യത്തിന്റെ ആഭ്യന്തര വിഷമാണെന്നും നഡ്ഡ കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ മാസമാണ് ആര്‍ട്ടിക്കിള്‍ 370 കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയത്. ഇതിനു പിന്നാലെ കാഷ്മീരിനെ ലഡാക്ക്, ജമ്മു കാഷ്മീര്‍ എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തു.കാഷ്മീര്‍ വിഷയത്തില്‍ യുഎന്‍ ഇടപെടില്ലെന്നും ഇക്കാര്യത്തിലെ പഴയ നിലപാടില്‍ മാറ്റമില്ലെന്നും യുഎന്‍ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റീഫന്‍ ഡുജാറിക്ക് നേരത്തെ അറിയിച്ചിരുന്നു.
Post Your Comments