Latest NewsIndia

ജമ്മു കശ്മീർ ഡിസിസി ഇലക്ഷൻ: വോട്ടെണ്ണൽ ആരംഭിച്ചു

ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയായ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള ആദ്യത്തെ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ ആരംഭിച്ചു. അതേസമയം സുരക്ഷാ ക്രമം മുൻനിർത്തി ദോഡയിൽ സെക്ഷൻ 144 പ്രഖാപിച്ചു. ജമ്മു കശ്മീരിലെ ജില്ലാ വികസന കൗൺസിൽ (ഡിഡിസി) തെരഞ്ഞെടുപ്പിൽ പോൾ ചെയ്തതിന്റെ വോട്ടെണ്ണൽ 20 ജില്ലകളിലും നടക്കുകയാണ്.

നവംബർ 28 മുതൽ ഡിസംബർ 19 ന് അവസാനിക്കുന്ന എട്ട് ഘട്ടങ്ങളിലായി പോളിംഗ് നടന്നു. കനത്ത സുരക്ഷയാണ് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നടക്കുന്നത്. 10 മണിയോട് കൂടി ആദ്യ ലീഡ് നിലകൾ പുറത്തു വരുമെന്നാണ് സൂചന.നവംബര്‍ 28 മുതല്‍ ഡിസംബര്‍ 19 വരെ എട്ടു ഘട്ടങ്ങളായി നടന്ന തെരഞ്ഞെടുപ്പില്‍ 51 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു.

read also: കോടിയേരിയുടെ പേഴ്സണൽ സ്റ്റാഫായിരുന്ന സിപിഎം യുവ നേതാവ് ആത്മഹത്യ ചെയ്ത നിലയില്‍

നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും ഉള്‍പ്പടെ ഏഴ് മുഖ്യധാര പാര്‍ട്ടികള്‍ രൂപീകരിച്ച പിഎജിഡി സഖ്യത്തിനും ബിജെപിക്കും തമ്മിലാണ് പ്രധാന മത്സരം. ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിന്റെ ഫലമാണ് ഇന്ന് പുറത്തുവരുന്നത്.

shortlink

Related Articles

Post Your Comments


Back to top button