
ഗുവാഹത്തി: അഞ്ച് വയസുകാരിയെ ചോക്ലേറ്റ് നൽകി പ്രലോഭിപ്പിച്ച് പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ വിധിച്ചു അസം കോടതി രംഗത്ത് എത്തിയിരിക്കുന്നു. 2018ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നിരിക്കുന്നത്. കുട്ടിയുടെ ബന്ധുകൂടിയായ മംഗൾ പൈക്ക് എന്നയാൾക്കാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. കുട്ടിയെ വീട്ടിൽ നിന്ന് വിളിച്ചു കൊണ്ടുപോയ ഇയാൾ, ദികോരയ് ടീ ഗാർഡന് സമീപത്തു വച്ച് പീഡനത്തിന് ഇരയാക്കിയശേഷം കൊലപ്പെടുത്തി മൃതദേഹം പ്രതി ഒരു കുളത്തിൽ മറവുചെയ്തു. പോലീസ് പിന്നീട് മൃതദേഹം കണ്ടെടുക്കുകയായിരുന്നു ഉണ്ടായത്.
Post Your Comments