ജമ്മു കാശ്മീരില്‍ ജില്ലാ വികസന കൗണ്‍സില്‍ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ചരിത്രത്തിലാദ്യമായി കശ്മീര്‍ താഴ്വരയില് ബിജെപി അക്കൗണ്ട് തുറന്നതായി റിപ്പോർട്ടുകൾ. ശ്രീനഗറിലെ ബൽഹമയിലുള്ള ഖൊൻമൊ മണ്ഡലത്തിൽ നിന്ന് ആസാസ് ഹുസൈനാണ് വിജയിച്ചത്. വോട്ടെണ്ണൽ തുടങ്ങിയ ആദ്യ മണിക്കൂറുകളിൽ ബിജെപിക്കായിരുന്നു ലീഡ്. എന്നാൽ, പിന്നീട് കാര്യങ്ങൾ മാറിമറിയുകയായിരുന്നു.
അതേസമയം, ആസാസ് ഹുസൈന്റെ വിജയം ഉറപ്പിക്കുന്നതിനോടൊപ്പം പുതിയ വിവരങ്ങളും പുറത്തുവരുന്നുണ്ട്. കശ്മീര്‍ ഡിവിഷനില്‍ മൂന്ന് സീറ്റുകളില്‍ ബിജെപി വിജയിച്ചതായി റിപ്പോർട്ടുകൾ. പുല്‍വാമയിലെ കാകപ്പൊരയില് ബിജെപി സ്ഥാനാർത്ഥിയായ മുന്ന ലത്തീഫ് വിജയിച്ചതായി റിപ്പോർട്ട്. തുലൈ സീറ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഐജാസ് അഹമ്മദും വിജയിച്ചു.
Also Read: സ്വത്തുക്കള്‍ സംബന്ധിച്ച ഒരു ഡസനോളം ചോദ്യങ്ങള്‍ക്ക് രവീന്ദ്രന് ഉത്തരമില്ല
നിലവിലെ കണക്കുകൾ പ്രകാരം ജമ്മു ഡിവിഷനില്‍ ബിജെപി വന്‍ മുന്നേറ്റമാണ് നടത്തുന്നത്. ഇവിടെ 62 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. അതേസമയം, ഗുപ്കര്‍ സഖ്യം 23 ഇടത്തും കോണ്‍ഗ്രസ് 17 ഇടത്തും മറ്റുള്ളവര്‍ 37 ഇടത്തും ലീഡ് ചെയ്യുന്നുണ്ട്. കശ്മീര്‍ ഡിവിഷനില്‍ ഗുപ്കര്‍ സഖ്യത്തിനാണ് മേല്‍ക്കൈ. ഇവിടെ നിരവധി സീറ്റുകളില്‍ ബിജെപി മുന്നേറുന്നുണ്ടെന്നും കശ്മീരി ജനത വികസനം ആഗ്രഹിക്കുന്നുണ്ടെന്നും ഷാനവാസ് ഹുസൈന് പറഞ്ഞു.
Post Your Comments