Latest NewsIndiaNews

ഡിഡിസി തെരഞ്ഞെടുപ്പിൽ ശ്രീനഗറിൽ ബിജെപിക്ക് മേല്‍ക്കൈ

ശ്രീനഗർ : ജമ്മു കശ്മീര്‍ ഡിസ്ട്രിക്ട് ഡെവല്പ്‌മെന്റ് കമ്മിറ്റി (ഡിഡിസി) തെരഞ്ഞെടുപ്പില്‍ ശ്രീനഗറിൽ വിജയക്കൊടി പാറിച്ച് ബിജെപി. ഖോന്‍മോ -2 സീറ്റീൽ മത്സരിച്ച ഐജാസ് ഹുസൈനാണ് ശ്രീനഗറിൽ ബിജെപിയ്ക്ക് ആദ്യ സീറ്റ് നേടിയത്. പ്രധാനമന്ത്രിയുടെ നയങ്ങളും പാർട്ടി പ്രവർത്തകരുടെ കഠിനാധ്വാനവുമാണ് തന്നെ വിജയിപ്പിച്ചതെന്ന് ഐജാസ് ഹുസൈൻ പ്രതികരിച്ചു.

കശ്മീർ ഡിഡിസി തെരഞ്ഞെടുപ്പ് ബിജെപിയും മറ്റ് പാർട്ടികളും തമ്മിലുള്ള പോരാട്ടമായിരുന്നു. ഇത് ബിജെപിയുടെ വിജയമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും അദ്ദേഹത്തിന്റെ നയങ്ങളോടുമുള്ള ജനങ്ങളുടെ വിശ്വാസമാണ് ഇതിലൂടെ തെളിയിക്കപ്പെട്ടത്. കശ്മീരിൽ ദേശീയവാദികൾ മുന്നേറ്റം നടത്തുവെന്നതിന്റെ സന്ദേശമാണിതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ജയിക്കുമെന്ന ഭയത്താൽ കശ്മീരിൽ മറ്റ് പാർട്ടികളെല്ലാം ബിജെപിയ്‌ക്കെതിരായി ഒന്നിച്ചു. എന്നാൽ കശ്മീർ താഴ്‌വരയിൽ ബിജെപി വിജയിച്ചു. മറ്റ് പാർട്ടികൾ ആത്മ പരിശോധന നടത്തേണ്ട സമയമാണിത്. ജനങ്ങൾ വികസനത്തിനായി ആഗ്രഹിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button