COVID 19Latest NewsNewsIndia

കൊവിഡ് വകഭേദം : ജനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോ​ഗ്യമന്ത്രാലയം

ന്യൂഡൽഹി : കൊവിഡ് വകഭേദം രാജ്യത്ത് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും,‌ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും ജാ​ഗ്രത തുടര്‍ന്നാല്‍ മതിയെന്നും കേന്ദ്ര ആരോ​ഗ്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Read Also : ബിനീഷ് കോടിയേരിക്ക് ഇനി പുറംലോകം കാണാൻ വർഷങ്ങൾ കാത്തിരിക്കേണ്ടി വരും: നിലപാട് കടുപ്പിച്ച്‌ എൻഫോഴ്‌സ്‌മെന്റ്

ബ്രിട്ടനില്‍ പുതിയതായി കണ്ടെത്തിയ കൊവിഡ് വകഭേദം രോ​ഗത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നതല്ല. എന്നാല്‍ വ്യാപനശേഷി കൂടുതലുള്ളതാണ്.രാജ്യത്ത് കഴിഞ്ഞ 5 മാസമായി ചികിത്സയിലുള്ള രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തില്‍ താഴെയാണ്.

രോഗമുക്തി നിരക്ക് 95 ശതമാനത്തിന് മുകളിലാണ്. കഴിഞ്ഞ ഏഴ് ആഴ്ചയായി ദിവസേനയുള്ള കൊവിഡ് കേസുകളുടെ നിരക്കില്‍ കുറവുണ്ട്.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കേരളം അടക്കമുള്ള 6 സംസ്ഥാനങ്ങളിലാണ് ആകെ കേസുകളുടെ 57 ശതമാനവും റിപ്പോര്‍ട്ട് ചെയ്തത്. ഈ സമയത്തിനുള്ളില്‍ കൊവിഡ് മരണത്തിലെ 61 ശതമാനവും കേരളമടക്കമുള്ള 6 സംസ്ഥാനങ്ങളിലാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും ആരോ​ഗ്യമന്ത്രാലയ വക്താക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button