Latest NewsKeralaNews

അഭയ കേസ്: വിധി ദൈവത്തിൻ്റെ ഇടപ്പെടൽ കൊണ്ട്; പ്രതികൾക്ക് ജീവപര്യന്ത്യം ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷ:ജോമോൻ പുത്തൻപുരക്കൽ

ഇത്രയും കാലം ഇങ്ങനെയൊരു വിധിക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു

തിരുവനന്തപുരം: തൻ്റെ കഴിവു കൊണ്ടല്ല ദൈവത്തിൻ്റെ ഇടപെടൽ കൊണ്ടാണ് ഇങ്ങനെ ഒരു വിധി ഉണ്ടായത്. ഇന്ന് മരിച്ചാലും ദു:ഖമില്ലെന്നും നീണ്ട 28 വർഷം അഭയക്ക് നീതിക്ക് വേണ്ടി പോരാടിയ ജോമോൻ പുത്തൻപുരയ്ക്കൽ. തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതിയുടെ ജഡ്ജിയുടെ വിധി ദൈവത്തിന്‍റെ കൈയൊപ്പ് ആയിട്ടാണ് കാണുന്നത്. ഈ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരു രൂപ പോലും സമ്പാദിച്ചിട്ടില്ല. പല തരത്തിലുള്ള ആരോപണങ്ങളും താൻ ഈ ഇരുപത്തിയെട്ട് കൊല്ലത്തിനിടയിൽ കേട്ടുവെന്നും  ജോമോൻ പുത്തൻപുരക്കൽ വ്യക്തമാക്കി.

Also related: അഭയാ കൊലക്കേസിലെ വിധി വന്നു, ഇനിയാണ് ക്ലൈമാക്‌സ്

ഇത്രയും കാലം ഇങ്ങനെയൊരു വിധിക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു. പ്രതികൾക്ക് കുറഞ്ഞത് ജീവപര്യന്തം ശിക്ഷയെങ്കിലും കിട്ടുമെന്നാണ് പ്രതീക്ഷയെന്നുംജോമോൻ പുത്തൻപുരക്കൽ പറഞ്ഞു. അഭയ കൊലക്കേസിൽ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂർ, മൂന്നാം പ്രതി സെഫി എന്നിവർ കുറ്റക്കാരാണെന്ന് സി.ബി.ഐ കോടതി വിധി പറഞ്ഞ സാഹചര്യത്തിലായിരുന്നു ജോമോന്‍റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button