ഗുവാഹത്തി : അസമിൽ ഭീകരർ കൂട്ടത്തോടെ കീഴടങ്ങി. എട്ട് വിവിധ ഭീകരസംഘടനകളിൽപ്പെട്ട 63 പേരാണ് മുഖ്യമന്ത്രി സർബാനന്ദ് സോനോവാളിന് മുന്നിൽ പ്രത്യേക ചടങ്ങിൽ വെച്ച് കീഴടങ്ങിയത്. പോലീസ് മേധാവി ഭാസ്‌ക്കർ ജ്യോതി മഹന്തയും ചങ്ങിൽ സന്നിഹിതനായിരുന്നു.
Another significant step towards making a #TerrorismFreeAssam.
I welcome the 63 members of ULFA(I), PDCK, DNLA & UPRF who joined the mainstream by laying down arms today in Guwahati. I appeal to them to start a new beginning and contribute towards the development of the state. pic.twitter.com/40iYiVMnJ6
— Sarbananda Sonowal (@sarbanandsonwal) December 21, 2020
കഴിഞ്ഞ ഒരു ദശകമായി അസമിൽ ഭീകരത അവസാനിക്കുകയാണ്. ഇപ്പോഴത്തെ ഭരണകൂടം അസമിനെ ഭീകരവിരുദ്ധ സംസ്ഥാനമാക്കി മാറ്റും സോനോവാൾ ചടങ്ങിൽ പറഞ്ഞു. അതേസമയം അസമിൽ ഒരു പുതിയയുഗം പിറന്നിരിക്കുന്നുവെന്നാണ് പോലീസ് മേധാവി ഭീകരരുടെ കീഴടങ്ങലിനെ വിശേഷിപ്പിച്ചത്.
Post Your Comments